NEET Exam 2021 : നീറ്റ് പരീക്ഷ പേടിയിൽ തമിഴ്നാട്ടിൽ മൂന്നാമത്തെ ആത്മഹത്യ
NEET Exam Fear Death Tamil Nadu - ഇതോടെ നീറ്റ് പരീക്ഷ പേടിയിൽ സംസ്ഥാത്ത് ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണം മൂന്നായി.
Chennai : NEET പരീക്ഷ പേടിയിൽ തമിഴ്നാട്ടിൽ (Tamil Nadu) വീണ്ടും ആത്മഹത്യ. കാട്പാട് (Katpadi) സ്വദേശിനിയായ 17കാരിയായ സൗന്ദര്യയാണ് നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയത്.
ഇതോടെ നീറ്റ് പരീക്ഷ പേടിയിൽ സംസ്ഥാത്ത് ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണം മൂന്നായി. ഇന്നലെ അരിയല്ലൂരിൽ 16കാരിയായ കനിമൊഴിയും സേലത്ത് 19കാരനായ ധനുഷ് എന്നിവരാണ് നീറ്റ് മറികടക്കാൻ സാധിക്കില്ല എന്ന പേടിയിൽ ആത്മഹത്യ ചെയ്തത്.
ALSO READ ; NEET Exam: പരാജയ ഭീതി, തമിഴ്നാട്ടിൽ വീണ്ടും ആത്മഹത്യ
തമിഴ്നാടിനെ നീറ്റിൽനിന്ന് ഒഴിവാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭയിൽ പാസാക്കിയത്. 12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുപോകുന്നത്. അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസം മനസ്സിലാക്കാതെ കേന്ദ്ര സർക്കാർ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു.
ALSO READ : NEET PG 2021 : നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു
പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം എന്നുള്ളതായിരുന്നു തമിഴ്‌നാട്ടില്‍ നേരത്തെയുണ്ടായിരുന്ന സംവിധാനം. എന്നാല്‍ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാര്‍ക്ക് നേടുന്നവര്‍ക്കുപോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിവന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ALSO READ : NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
അതേസമയം കേന്ദ്രം നിയമത്തിന്റെ ഭേദഗതിയായതിനാൽ തമിഴ്നാട് പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പു വെച്ചാൽ മാത്രമെ നിയമമാകൂ. എൻസിഇആർട്ടി സിലബസ് അടിസ്ഥാനത്തിലുള്ള നീറ്റ് പഠിക്കാൻ തമിഴ്നാട് സർക്കാരിന്റെ സിലബിസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാധിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...