ന്യൂഡൽഹി: നീറ്റ് പരീക്ഷ മാറ്റിവയ്ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പരീക്ഷ മാറ്റവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഹർജി തള്ളിയതിനാൽ നിശ്ചയിച്ച തിയതിയായ മാർച്ച് 5ന് തന്നെ പരീക്ഷ നടക്കും. നിലവിലുള്ള ഇന്റേൺഷിപ്പ് കാരണം പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന് കാണിച്ച് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കാൻ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടും ജസ്റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു. ജൂലൈ 15 മുതൽ കൗൺസിലിം​ഗ് പ്രക്രിയ തുടങ്ങുമെന്ന് എൻബിഇക്കും സർക്കാരിനും വേണ്ടി ഹാജരായ എഎസ്ജി ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 5 ന് ഷെഡ്യൂൾ ചെയ്തിരുന്ന NEET PG 2023 മാറ്റിവയ്ക്കണമെന്നാണ് വിദ്യാർത്ഥികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മതിയായ സമയമില്ലെന്നായിരുന്നു ഹർജിയിൽ അവർ വാദിച്ചത്. മാർച്ച് 5 ന് പരീക്ഷ നടത്തിയാൽ ഇന്റേൺഷിപ്പ് കട്ട് ഓഫ് തീയതിയായ ഓഗസ്റ്റ് 11 ന് ശേഷം മാത്രമേ കൗൺസലിംഗ് ആരംഭിക്കാൻ കഴിയൂ എന്ന് വിദ്യാർത്ഥികൾ ഹർജിയിൽ പറഞ്ഞു. നീറ്റ് പിജി വിദ്യാർത്ഥികളുടെ മാത്രമല്ല മുഴുവൻ ഡോക്ടർമാരുടെയും തോൽവിയാണിതെന്ന് സുപ്രിംകോടതി വിധിയോട് പ്രതികരിച്ച് സമരം ചെയ്യുന്ന ഡോക്ടർമാരും വിദ്യാർത്ഥികളും പറഞ്ഞു. നീറ്റ്-പിജി പരീക്ഷയ്ക്ക് ഏകദേശം 2.09 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മാറ്റിവെച്ചാൽ പരീക്ഷ നടത്തുന്നതിനുള്ള മറ്റൊരു തീയതിയും ഉടനെ ലഭ്യമല്ലെന്നുമായിരുന്നു കോടതിയിൽ എൻബിഇയുടെ വാദം.


Also Read: Tiger deaths: രണ്ട് മാസത്തിനിടെ ചത്തത് 30 കടുവകൾ; എന്തുകൊണ്ടാണ് ഇന്ത്യയിൽ കടുവകളുടെ മരണം വർധിക്കുന്നത്?


 


അതേസമയം പരീക്ഷയ്ക്കുള്ള അഡ്മിറ്റ് ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. nbe.edu.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.