NEET PG 2023: നീറ്റ് പരീക്ഷ മാറ്റിവയ്ക്കുമോ? ഹർജി സുപ്രീംകോടതിയിൽ; അഡ്മിറ്റ് കാർഡ് പുറത്തിറക്കി
NEET PG 2023: ഇന്റേൺഷിപ്പിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 11 വരെ നീട്ടിയിട്ടുണ്ട്. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീംകോടതി ഉടൻ പരിഗണിക്കും.
നീറ്റ് പിജി 2023 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റായി natboard.edu.in. ൽ നിന്ന് പരീക്ഷാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കെയാണ് ബോർഡ് അഡ്മിറ്റ് കാർഡ് ഇറക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ എസ് ആർ ഭട്ടും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് നേരത്തെ ഫെബ്രുവരി 24 ന് ഹർജി പരിഗണിക്കുകയും കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഫെബ്രുവരി 27 ലേക്ക് മാറ്റുകയുമായിരുന്നു. അതേസമയം പരീക്ഷാർത്ഥികൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യരുതെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നതിന് പിന്തുണ നൽകണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
മാർച്ച് 5നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇത് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പരീക്ഷാർത്ഥികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷയ്ക്കും കൗൺസിലിങ്ങിനും ഇടയിലുള്ള സമയം കുറച്ചില്ലെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് സമയനഷ്ടം ഉണ്ടാകുമെന്ന് കാണിച്ച് ഉദ്യോഗാർത്ഥികളും ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ) പ്രതിനിധികളും പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തുടരുകയാണ്. പരീക്ഷയും കൗൺസിലിംഗ് തീയതിയും തമ്മിലുള്ള സമയവ്യത്യാസം വളരെ ദൈർഘ്യമേറിയതാണെന്നാണ് പരീക്ഷാർത്ഥികൾ അവകാശപ്പെടുന്നത്. ഈ സമയം ഒരു ജോലി പോലും ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സമയ നഷ്ടം ഉണ്ടാകുമെന്നും അവർ പറയുന്നു.
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) യോഗ്യതാ മാനദണ്ഡങ്ങൾ രണ്ടുതവണ പരിഷ്‌കരിച്ചുവെന്ന വിഷയം ഉദ്യോഗാർത്ഥികൾ ഉന്നയിച്ചു. ഇത് സംസ്ഥാന മെഡിക്കൽ ബോഡികളുമായി മുൻകൂട്ടി ആലോചിക്കാതെയുള്ളതാണ്. അതിനാൽ പരീക്ഷാർത്ഥികൾക്ക് തയാറെടുക്കാനുള്ള സമയം ലഭിതച്ചില്ലെന്നും അവർ പറഞ്ഞു.
നീറ്റ്-പിജി പരീക്ഷയ്ക്ക് ഏകദേശം 2.09 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് മാറ്റിവെച്ചാൽ പരീക്ഷ നടത്തുന്നതിനുള്ള മറ്റൊരു തീയതിയും ഉടനെ ലഭ്യമല്ലെന്നും എൻബിഇ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഹർജിക്കാർ ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരം കാണാൻ എൻബിഇക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ഐശ്വര്യ ഭാട്ടിയോട് അന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...