NEET UG 2024 Row: നീറ്റ് പരീക്ഷാ ക്രമക്കേട്; ഇന്ന് നിർണായകം, ഹർജികൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും
NEET Result 2024 Controversy: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ഉണ്ടാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുക്കുന്നത്. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം വേർതിരിക്കാൻ ആയില്ലെങ്കിൽ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി. എന്നാൽ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ALSO READ: കാത്തിരിപ്പിന് വിരാമം! 'സാന്‍ ഫെര്‍ണാണ്ടോ' വിഴിഞ്ഞത്തേക്ക്..
അതേസമയം മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മെയ് 5 ന് നടന്ന പരീക്ഷയിൽ ക്രമക്കേടുകൾ ആരോപിച്ച് പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും ഇവയിൽ ഉൾപ്പെടുന്നു .
ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണെന്നും പുനഃപരീക്ഷ നടത്താൻ തീരുമാനിക്കുന്നതിന് മുമ്പ് ചോർച്ചയുടെ വ്യാപ്തിയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണമെന്നും തിങ്കളാഴ്ച നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.