NEET UG result 2022: രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകള്‍ ഇവയാണ്
മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന 18 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാവുമോ എന്ന് ഇന്നറിയാം. നീറ്റ് യുജി പരീക്ഷ ഫലം ഇന്ന് പുറത്തുവരികയാണ്.
NEET UG result 2022: മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന 18 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാവുമോ എന്ന് ഇന്നറിയാം. നീറ്റ് യുജി പരീക്ഷ ഫലം ഇന്ന് പുറത്തുവരികയാണ്.
നീറ്റ് യുജി പരീക്ഷ ഫലം ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ല്‍ നിന്ന് അറിയാന്‍ സാധിക്കും. കൂടാതെ, റിസൾട്ട് ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.
Also Read: NEET UG result 2022: നീറ്റ് യുജി പരീക്ഷ ഫലം ഇന്ന്, റിസള്‍ട്ട് എങ്ങിനെ അറിയാം
നീറ്റ് യുജി പരീക്ഷ ഫലം പുറത്തുവരുന്ന അവസരത്തില്‍ മെഡിസിന്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുക എന്നത് സ്വപ്നമാണ്. ആ അവസരത്തില്‍ രാജ്യത്തെ മികച്ച 20 മെഡിക്കല്‍ കോളേജുകള്‍ ഏതൊക്കെയാണ് എന്നറിയാം.
ഇന്ത്യയിലെ മികച്ച 20 മെഡിക്കൽ കോളേജുകൾ ഇവയാണ്
1. എയിംസ്, ഡൽഹി
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (PGIMER), ചണ്ഡീഗഢ്
3. ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂര്‍, തമിഴ് നാട്
4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്, ബാംഗ്ലൂർ (NIMHNS), കര്‍ണാടക
5. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU), വാരണാസി, ഉത്തര്‍ പ്രദേശ്
6. ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, പുതുച്ചേരി
7. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (SGPGIMS), ലഖ്നൗ, ഉത്തര്‍ പ്രദേശ്
8. അമൃത വിശ്വ വിദ്യാപീഠം, കോയമ്പത്തൂര്‍, തമിഴ് നാട്
9. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, കേരള
10. - കസ്തൂർബ മെഡിക്കൽ കോളേജ്, മണിപ്പാൽ, കര്‍ണാടക
11. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി, ലഖ്നൗ, ഉത്തര്‍ പ്രദേശ്
12. മദ്രാസ് മെഡിക്കൽ കോളേജ്, ചെന്നൈ, തമിഴ് നാട്
13. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ്, ഡല്‍ഹി
14. സെന്റ് ജോൺസ് മെഡിക്കൽ കോളേജ്, കര്‍ണാടക
15. ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ചെന്നൈ, തമിഴ് നാട്
16. എയിംസ് ജോധ്പൂർ,രാജസ്ഥാന്‍
17. ഡോ.ഡി.വൈ.പാട്ടീൽ വിദ്യാപീഠം, പൂനെ, മഹാരാഷ്ട്ര
18. എഡ്യൂക്കേഷൻ 'ഒ' അനുസന്ധാന്‍, ഭുവനേശ്വര്‍, ഒഡിഷ
19. വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (വിഎംഎംസി), സഫ്ദർജംഗ് ഹോസ്പിറ്റൽ , ഡല്‍ഹി
20. എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചെന്നൈ, തമിഴ് നാട്
മെഡിക്കൽ കോളേജുകളുടെ റാങ്കിംഗ് വിവരങ്ങള്‍ https://www.nirfindia.org/2022/MedicalRanking.html ല്‍ പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...