NEET UG result 2022: നീറ്റ് യുജി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency - NTA) നല്‍കുന്ന അറിയിപ്പ് അനുസരിച്ച് ബുധനാഴ്ച 12 മണിയോടെ ഫലം പ്രസിദ്ധീകരിയ്ക്കും. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് യുജി ഫലം കാത്തിരിക്കുന്നത്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്.
താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആഗസ്റ്റ് 30 ന് പുറത്തിറക്കിയിരുന്നു. അന്തിമ ഉത്തര സൂചികയും ഇന്ന് പുറത്തിറക്കും. NTA പ്രകാരം , NEET UG ഫലം ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. NEET 2022 ഫലത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അവസാന ഉത്തരസൂചിക PDF ഫോർമാറ്റിൽ പ്രസിദ്ധീകരിക്കും.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
www.neet.nta.nic.in.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോഗിൻ വിശദാംശങ്ങൾ നൽകുക
നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.
NEET UG result 2022 എങ്ങിനെ അറിയാം?
പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in. ൽ റിസള്‍ട്ട് പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. NEET UG സ്‌കോർകാർഡ് അറിയാനായി ഒരു ഉദ്യോഗാർത്ഥി തന്‍റെ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്.
എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക
COMMERCIAL BREAK
SCROLL TO CONTINUE READING
ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെ NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക
പുതിയതായി തുറക്കുന്ന വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
നീറ്റ് റിസൾട്ട് എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.