ന്യൂഡല്‍ഹി/കാഠ്മണ്ഡു:ഇന്ത്യയ്ക്കെതിരായ നേപ്പാളിന്റെ നീക്കങ്ങളില്‍ കടുത്ത നിലപാട് ഇന്ത്യ സ്വീകരിക്കാന്‍ തുടങ്ങിയതോടെ നേപ്പാള്‍ നിലപാടില്‍ മയം വരുത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡാര്‍ചുല-ലിപുലെഖ് ലിങ്ക് റോഡ്‌ തര്‍ക്കത്തിലൂടെ നേപ്പാള്‍ മറ്റാരുടെയോ താല്‍പ്പര്യം സംരക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി മനോജ്‌ നരവനെ പറഞ്ഞിരുന്നു.


ചൈനയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാണ് നേപ്പാള്‍ പ്രകോപന പരമായ നിലപാട് സ്വീകരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


അതേസമയം ഇന്ത്യന്‍ കരസേനാ മേധാവിയുടെ പരാമര്‍ശത്തെ അപലപിച്ച്  നേപ്പാള്‍ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഈശ്വര്‍ പൊഖ്രയ്ല്‍ അപലപിച്ചു.


 കരസേനാ മേധാവി മനോജ്‌ നരവനെയുടെ വാക്കുകളോട് വൈകാരിക തലത്തില്‍ നിന്നാണ് നേപ്പാള്‍ ഉപപ്രധാനമന്ത്രി പ്രതികരിച്ചത്.


ഇന്ത്യയ്ക്കായി ദീര്‍ഘകാലത്യാഗ പാരമ്പര്യം ഉള്ള നേപ്പാളി ഗൂര്‍ഖകളുടെ വികാരത്തെ ഈ പരാമര്‍ശം വേദനിപ്പിച്ചെന്ന് നേപ്പാള്‍ ഉപ പ്രധാനമന്ത്രി അഭിപ്രായപെട്ടു.


ഇന്ത്യന്‍ സൈനിക മേധാവിയുടെ പരാമര്‍ശം നേപ്പാളി ഗൂര്‍ഖ സൈനികരുടെ വികാരത്തെയും വൃണപെടുത്തിയെന്നും നേപ്പാള്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.


ഒരു നേപ്പാളി മാധ്യമാത്തോടാണ് നേപ്പാള്‍ ഉപപ്രധാനമന്ത്രി പ്രതികരിച്ചത്.


ഇന്ത്യയെ സംരക്ഷിക്കാന്‍ ജീവന്‍ നല്‍കുന്നവരാണ് ഗൂര്‍ഖകള്‍,ഗൂര്‍ഖ സേനയുടെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ അവര്‍ക്കിപ്പോള്‍ ബുദ്ധിമുട്ടാവും എന്നിങ്ങനെ 
പോകുന്നു നേപ്പാള്‍ ഉപ പ്രധാനമന്ത്രിയുടെ പരാമര്‍ശം.


Also Read:നേപ്പാളിന്‍റെ പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് ഇന്ത്യ!


ഇന്ത്യ അടുത്തിടെ ഉത്ഘാടനം ചെയ്ത ഡാര്‍ചുല-ലിപുലെഖ് ലിങ്ക് റോഡിനെ നേപ്പാള്‍ എതിര്‍ക്കാന്‍ കാരണങ്ങള്‍ ഉണ്ടെന്നും മറ്റൊരാളുടെ നിര്‍ദേശ പ്രകാരമാണ് 
അവരുടെ എതിര്‍പ്പെന്നും കരസേനാ മേധാവി മനോജ്‌ നരവനെ പറഞ്ഞിരുന്നു.


Also Read:നേപ്പാളിന്‍റെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് പിന്നില്‍ ചൈന!


ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തതിന് പിന്നാലെയാണ് നേപ്പാള്‍ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചതെന്നത്‌ ശ്രദ്ധെയമാണ്.