ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ നികുതി ദായകർക്ക് നേട്ടമാണുള്ളത്. ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷം മുതൽ 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതിയ സ്ലാബുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തിയിട്ടുണ്ട്. 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കിയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയർത്തിയത്. ഫാമിലി പെൻഷൻ ഡിഡക്ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി വർധിപ്പിച്ചു. ഇത് രാജ്യത്തെ നാല് കോടി ശമ്പളക്കാർക്കും പെൻഷൻകാർക്കും നേട്ടമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.


ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ


വനിതകൾക്കും പെൺകുട്ടികൾക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി.


ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവർക്കും സർക്കാർ ഒരു മാസത്തെ ശമ്പളം നൽകും. ഈ തുക മൂന്ന് തവണകളായി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.


പിഎം ആവാസ് യോജനയിൽ മൂന്ന് കോടി വീടുകൾ കൂടി നിർമിക്കും.


ആയിരം വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കും. എല്ലാ വർഷവും 25,000 വിദ്യാർഥികളെ സഹായിക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്കരിക്കും.


ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സാമ്പത്തിക സഹായം നൽകും.


​ഗ്രാമീണ വ്യവസായത്തിന് 2.66 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും.


മുദ്ര ലോണിന്റെ പരിധി വർധിപ്പിച്ചു. 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായാണ് ഉയ‍ർത്തിയത്.


ഭക്ഷണ ​ഗുണനിലവാര പരിശോധനയ്ക്ക് പുതിയ 100 കേന്ദ്രങ്ങൾ.


യുവാക്കൾക്കായി സ്വകാര്യ മേഖലയിൽ ഇന്റേൺഷിപ്പ് പദ്ധതി. 500 പ്രധാന കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് 5,000 രൂപ പ്രതിമാസം.


എംഎസ്എംഇകൾക്ക് 100 കോടി രൂപയുടെ പ്രത്യേക ​ഗ്യാരണ്ടി ഫണ്ട്.


വ്യവസായശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കാൻ പ്രത്യേക പദ്ധതി.


ബഹിരാകാശ പദ്ധതികൾക്കായി 1000 കോടി പ്രഖ്യാപിച്ചു.


ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുമെന്ന് പ്രഖ്യാപനം. ​ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.