New Delhi: രാജ്യത്ത് നിലവിലിരിയ്ക്കുന്ന തൊഴില്‍ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് കേന്ദ്ര തൊഴില്‍ വകുപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ്‌  (Covid-19) സൃഷിച്ച പ്രത്യേക  സാഹചര്യത്തില്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുകയാണ്  തൊഴില്‍ വകുപ്പ് (Labour Ministry). ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി എന്നതാണ് പുതിയ തൊഴില്‍ ചട്ടങ്ങളിലെ പ്രധാന ആകര്‍ഷണം.  കൂടാതെ,
ഇന്‍ഷുറന്‍സിലൂടെ സൗജന്യ മെഡിക്കല്‍ ചെക്കപ്പുകളും നല്‍കാന്‍ സര്‍ക്കാര്‍  ആലോചിക്കുന്നുണ്ട്.


'2020ലെ ഡ്രാഫ്റ്റ് നിയമപ്രകാരം ആഴ്ചയില്‍ 48 മണിക്കൂര്‍ പരമാവധി ജോലി എന്നുള്ളതാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. എന്നാല്‍ പ്രവര്‍ത്തി ദിനങ്ങള്‍ സംബന്ധിച്ച്‌ കമ്പനിയ്ക്കും  ജീവനക്കാര്‍ക്കും ആലോചിച്ച്‌ തീരുമാനം എടുക്കാം. ഇക്കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല',  തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു.


പുതിയ നിയമം അനുസരിച്ച്   ആഴ്ചയില്‍ 3 പെയ്ഡ് അവധികള്‍ തൊഴിലാളികള്‍ക്ക് അനുവദിക്കാവുന്നതാണ്. എന്നാല്‍ ജോലിയെടുക്കുന്ന ദിവസങ്ങളില്‍ ജോലിയെടുക്കുന്ന മണിക്കൂര്‍ 12 ആകും, അദ്ദേഹം പറഞ്ഞു.


എന്നാല്‍, ഇത്തരത്തില്‍ തൊഴില്‍  സമയം മാറ്റുന്നതിന്  തൊഴില്‍ദാതാക്കളേയും തൊഴിലാളികളെയും നിര്‍ബന്ധിക്കുന്നില്ല. മാറിയ സാഹചര്യത്തില്‍ പുതിയൊരു ജോലി സംസ്കാരം ഉണ്ടാക്കാനാണ് ശ്രമം. ചില മാറ്റങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രവര്‍ത്തി ദിനങ്ങള്‍ സംബന്ധിച്ച്‌ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആണ് ശ്രമം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരാഴ്ചയിലെ അകെ തൊഴില്‍ സമയം   48 മണിക്കൂര്‍ ആണ്.  ഇത് എങ്ങിനെ വേണമെന്ന് തൊഴില്‍ ദാതാവിനും തൊഴിലാളിയ്ക്കും കൂടിയാലോചിച്ച്‌ നിശ്ചയിക്കാം.  അതു വേണമെങ്കില്‍ നാല് ദിവസത്തില്‍ 12മണിക്കൂര്‍ വീതം എന്നോ അഞ്ചു ദിവസം ഏതാണ്ട് 10 മണിക്കൂര്‍ എന്നോ 6 ദിവസം 8 മണിക്കൂര്‍ വീതം എന്നോ വിഭജിക്കാം,  അപൂര്‍വ ചന്ദ്ര ചൂണ്ടിക്കാട്ടി.


Also read: 7th Pay Commission: ഈ മാസം ഡിഎ വർദ്ധിപ്പിക്കാം, കേന്ദ്ര ജീവനക്കാർക്ക് ശമ്പള വർദ്ധനവ്!


പുതിയ തൊഴില്‍  ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ തൊഴിലുടമകള്‍ക്ക് ജോലി ഷിഫ്റ്റ് ക്രമീകരിക്കാന്‍ സര്‍ക്കാരിന്‍റെ  പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളുടെ സമ്മതം നിര്‍ബന്ധമാണ്.


കഴിഞ്ഞ സെപ്റ്റംബറിലാണ് പാര്‍ലമെന്‍റ്  പുതുക്കിയ നാല് ലേബര്‍ കോഡുകള്‍ പാസാക്കിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.