ഡെഹ്റാഡൂണ്‍:ഉത്തരാഘണ്ടിലെ ഭരണ-രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ വഷളാവുന്നു. മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് ആണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് .ഹിന്ദി സ്വകാര്യ ചാനലായ സമാചാര്‍ പ്ലസ് പുറത്ത് വിട്ട പുതിയ  ഒളി കാമറ വീഡിയോവില്‍ ഹരീഷ് റാവത്ത് പന്ത്രണ്ട് എം.എല്‍ എ മാര്‍ക്ക്  25  ലക്ഷം രൂപ വീതം നല്‍കിയതായി പറയുന്നു .


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ്‌ എം .എല്‍ .എ ആയ മദന്‍ സിംഗ് ബിഷ്ത് ഹരീഷ് റാവത്ത് കൂടി ഉള്‍പ്പെട്ട ഇടപാടിനെ സംബന്ധിച്ച് വിമത എം .എല്‍ എ ഹരക് സിംഗ് റാവത്തിനോട്  പറയുന്നതായിട്ടാണ് വീഡിയോ കാണിക്കുന്നത്.


ഇതേ ചാനല്‍ തന്നെയാണ് മുന്‍പ് ഹരീഷ് റാവത്ത് പണം നല്‍കുന്നതായിട്ടുള്ള വീഡിയോ പുറത്ത് വിട്ടത് .മേയ് പത്തിന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടു ഹരീഷ് റാവത്ത് ചില എം .എല്‍ എ മാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ആ വീഡിയോ യഥാര്‍ത്ഥം തന്നെയാണ് എന്ന് സി .ബി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


സുപ്രീം കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്താക്കപ്പെട്ട ഹരീഷ് റാവത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടത്.