New Delhi: കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ (Covid Vaccination) വിതരണം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കേന്ദ്രത്തിന്റെ വാക്‌സിൻ പദ്ധതി ആരംഭിച്ച് ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ വാക്‌സിനേഷൻ സ്വീകരിച്ചത് 86 ലക്ഷത്തോളം പേരാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാരിന്റെ വാക്‌സിനേഷന് വേണ്ടിയുള്ള കോവിൻ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് തിങ്കളാഴ്ച കോവിഡ് വാക്‌സിൻ സ്വീകരിച്ചത് ആകെ  85,96,807 പേരാണ്. തിങ്കളാഴ്ച്ച വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധന വളരെ സന്തോഷം നൽകുന്നതാണെന്നെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി (Narendra Modi) ട്വിറ്ററിലൂടെ ഇന്നലെ തന്നെ അറിയിച്ചിരുന്നു.


ALSO READ: COVID Vaccine വിതരണം കേന്ദ്രം ഏറ്റെടുത്തതോടെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു


കോവിഡ് (Covid 19)  രോഗബാധയ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ ആയുധം വാക്‌സിനേഷൻ ആണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു, മാത്രമല്ല വാക്‌സിൻ സ്വീകരിച്ചവർക്കും എല്ലാ ജനങ്ങൾക്കും വാക്‌സിൻ എത്തിക്കാനായി പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.


ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍


വാക്സീൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീൻ നയം നടപ്പാക്കിയത്. ആകെ വാക്സീൻറെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 


ALSO READ:  Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്


18 വയസിനു മുകളിലുള്ളവരുടെ വാക്സീൻറെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീൻ കേന്ദ്രങ്ങൾക്ക് 25 ശതമാനം മാറ്റിവെക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.