തിരഞ്ഞെടുപ്പ് മുന്നേറ്റങ്ങൾക്കിടയിൽ അടുത്ത ലക്ഷ്യം ബംഗാൾ: അമിത് ഷാ
ഇരുന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി തൃണമൂലിന്റെ കുത്തഴിഞ്ഞ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ന്യുഡൽഹി: ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും (By-election result) ബിജെപി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അടുത്ത ലക്ഷ്യം ബംഗാൾ (Bengal) പിടിക്കുന്നതാണെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) രംഗത്ത്.
ഇരുന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി (BJP) തൃണമൂലിന്റെ കുത്തഴിഞ്ഞ രാഷ്ട്രീയ ഭരണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്ത (Kolkata) സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതാ ബാനര്‍ജിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പശ്ചിമബംഗാള്‍ ബിജെപി ഭരണത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ (Bengal) രാഷ്ട്രീയ പ്രതിയോഗികളേയും പൊതു പ്രവര്‍ത്തകരേയും അഴിമതി ചൂണ്ടിക്കാണിച്ച വിവരാവകാശ പ്രവര്‍ത്തകരേയും കൊന്നുതള്ളുകയാണെന്നും 18 വർഷത്തിനുള്ളിൽ 100 ൽ അധികം ബിജെപി പ്രവർത്തകരെയാണ് തൃണമുൽ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ അമിത് ഷാ (Amith Shah) സംസ്ഥാനത്തെ അക്രമത്തേക്കുറിച്ച് ധവളപത്രം പുറത്തിറക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടോയെന്നും അമിത് ഷാ വെല്ലുവിളിച്ചു.
വെറുപ്പും വിദ്വേഷവും കൊലപാതകവും നടത്താന്‍ അണികളെ ഇളക്കി വിടുന്ന മുഖ്യമന്ത്രിയെ (Mamata Banerjee) ജനത മടുത്തിരിക്കുന്നുവെന്നും ഇങ്ങനൊരു സർക്കാർ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല എന്തിനേയും വിമർശിക്കുന്ന മമത കടുത്ത മതവിവേചനം നടത്തിയാണ് ഭരണം പിടിച്ചു നിർത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.