New Delhi: രാജ്യത്തെ ക്രിമിനല്‍ ഗുണ്ടാ സംഘങ്ങളെ തകര്‍ക്കാന്‍ നിര്‍ണ്ണായക നീക്കവുമായി NIA.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരേന്ത്യയിലെ ജയിലുകളിൽ കഴിയുന്ന ഏറ്റവും അപകടകാരികളായ ഗുണ്ടാസംഘങ്ങളുടെ ശൃംഖല തകർക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് അവരെ ദക്ഷിണേന്ത്യയിലെ ജയിലുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഐഎ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി സൂചന. 


Also Read:  Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ!


പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തര്‍ പ്രദേശ്‌  എന്നീ സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളും ക്രിമിനലുകളും തീവ്രവാദികളും തമ്മിൽ രൂപപ്പെട്ട വന്‍ സംഘത്തെ തകർക്കാനാണ് NIA പുതിയ കർമപദ്ധതി തയ്യാറാക്കുന്നത്. ഉത്തരേന്ത്യയിലെ ജയിലുകളിൽ കഴിയുന്ന ഗുണ്ടാസംഘങ്ങൾ അവരുടെ കീഴിലുള്ള ക്രിമിനൽ സംഘത്തെ ജയിലുകളിൽ നിന്ന് തന്നെ നിയന്ത്രിക്കുന്നതായി NIAയ്ക്ക് സൂചന ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം കടുത്ത കുറ്റവാളികളെ  ദക്ഷിണേന്ത്യയിലെ വിവിധ ജയിലുകളിലേയ്ക്ക്  മാറ്റാന്‍ ആലോചിയ്ക്കുന്നത്.  


Also Read:  Aloe Vera Benefits: കറ്റാര്‍വാഴ വീട്ടിനുള‌ളില്‍ വച്ചാല്‍ ഗുണങ്ങള്‍ ഏറെ, മോശം ഊര്‍ജ്ജത്തെ അകറ്റും, പോസിറ്റിവിറ്റിയും ഭാഗ്യവും നല്‍കും


ലഭിച്ച വിവരം അനുസരിച്ച്, ദക്ഷിണേന്ത്യയിലെ ജയിലുകളിലേക്ക് അയയ്ക്കാൻ പരിഗണിക്കുന്ന 25 ഓളം ഗുണ്ടാസംഘങ്ങളുടെ പട്ടിക എൻഐഎ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ജയിലിനുള്ളിൽ കഴിഞ്ഞുകൊണ്ട് പുറത്തുള്ള തങ്ങളുടെ ആളുകളെ ഉപയോഗപ്പെടുത്തി ഇവര്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണ് എന്ന് NIA പറയുന്നു.  ഈ ഒരു സാഹചര്യത്തില്‍  ഈ ഗുണ്ടാ സംഘങ്ങളുടെ ശൃംഖല തകർക്കേണ്ടത് ആവശ്യമാണ്.  അതിനായാണ്, ഈ ഒരു ശുപാര്‍ശ NIA കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരിയ്ക്കുന്നത്. 


ഈ നീക്കം മുന്‍പും രാജ്യത്ത് നടന്നിരുന്നു. അതായത്, ജമ്മു കശ്മീരിലെ കല്ലേറ് സംഘത്തെ തകർക്കാൻ മുന്‍പ് ഈ മാര്‍ഗ്ഗം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതിനുമുമ്പ്, കല്ലേറ് നടത്തിയ ജയിലില്‍ കഴിഞ്ഞിരുന്നവരെ  ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ജയിലുകളിലേക്ക് മാറ്റിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.