കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ഫോടന കേസ് അന്വേഷണത്തിനായി എത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് ഈസ്റ്റ് മിഡ്‌നാപൂരിലെ ഭൂപതി നഗറിലാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


 


150 ഓളം വരുന്ന ആള്‍ കൂട്ടം എന്‍ഐഎ സംഘത്തെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുമുണ്ട്. 2022 ല്‍ നടന്ന സ്ഫോടനക്കേസ് അന്വേഷിക്കാന്‍ എത്തിയ എൻഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  


Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല


 


സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെ 5:30 ഓടെയായിരുന്നു. കഴിഞ്ഞ മാസം സ്ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാൻ കൂടിയായിരുന്നു എന്‍ഐഎ എത്തിയതെന്നാണ് വിവരം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2h


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.