ന്യൂഡൽഹി: കോഴിക്കോട് നിപ വൈറസ് (Nipah Virus) സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്ത് കേന്ദ്രം. നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ പന്ത്രണ്ടുകാരൻ മരിച്ചിരുന്നു. ഇതേ തുടർന്ന് കോഴിക്കോടും സമീപ ജില്ലകളും ആരോ​ഗ്യവകുപ്പിന്റെ (Health Department) നിരീക്ഷണത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദര്‍ശിച്ചിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും പരിശോധിച്ചിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.



ALSO READ: കോഴിക്കോട് മെഡിക്കൽ കോളജിൽ ഒറ്റ ദിവസം കൊണ്ട് Nipah Lab


സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കേരള ചീഫ് സെക്രട്ടറി വിപി ജോയിക്കാണ് കത്തയച്ചത്. നിപ സ്ഥിരീകരിച്ച കോഴിക്കോടിന് തൊട്ടടുത്തുളള്ള ജില്ലകളായ മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ കൂടുതൽ ജാഗ്രത വേണം. രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കൻഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്ക് കാറ്റഗറി, ഹൈ റിസ്ക് കാറ്റഗറി എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുകയും വേണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.


ആന്റി ബോഡി മരുന്നായ റിബാവെറിൻ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ആവശ്യത്തിനുണ്ടെന്ന് എന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.  നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആർ പഠിച്ചു വരികയാണെന്നും കത്തിൽ കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.