PNB Scam : Nirav Modi ക്കെതിരെ തെളിവുകളുണ്ട്, ഇന്ത്യക്ക് കൈമാറൻ UK കോടതിയുടെ നിർദേശം
വജ്രവ്യാപാരി Nirav Modi യെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ നിർദേശം. നീരവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
London : പഞ്ചാബ് നാഷ്ണൽ ബാങ്കിൽ (PNB) നിന്ന് വായ്പാ തട്ടിപ്പ് നടത്തിയ UK യിലേക്ക് കടന്ന വജ്രവ്യാപാരി Nirav Modi യെ ഇന്ത്യക്ക് കൈമാറാൻ യുകെ കോടതിയുടെ നിർദേശം. നീരവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് അറിയിച്ചാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്.
നീരവ് മോദിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ഇന്ത്യയിൽ അതിന് മറുപടി നൽകാനുണ്ടെന്നും കോടതി വിധിയിലൂടെ അറിയിച്ചു. എന്നാൽ ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങൾ തന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന നീരവ് മോദിയുടെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. PNB യിൽ നിന്ന് 14000 കോടി വായ്പാ തട്ടിപ്പ് കേസിലും ഇതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും നീരവിനെതിരെ സിബിഐയും എണഫോഴ്സ്മെന്റെ ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ നിലനിൽക്കുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ALSO READ: ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ആത്മഹത്യ ചെയ്യു൦ -നീരവ് മോദി
നീരവ് മോദി 2019ലാണ് ലണ്ടനിൽ അറസ്റ്റിലാകുന്നത്. അറസ്റ്റിലായതിന് ശേഷം നീരവ് ഇപ്പോൾ പശ്ചിമ ലണ്ടിനിലെ വാൻഡ്സ്വർത്ത് ജയിലിലാണ്. വീഡിയോ കോൾ സംവിധാനത്തോടെയാണ് മോദിയെ വിചാരണയ്ക്കായി ഹാജരാക്കി കൊണ്ടിരുന്നത്.
ALSO READ: നീരവ് മോദി ലണ്ടനില്‍, വിട്ടു തരണമെന്നാവശ്യപ്പെട്ട് സി.ബി.ഐ
സാമ്പത്തിക തട്ടിപ്പ് കേസിനെ തുടർന്ന് രാജ്യം വിട്ട നീരവ് മോദിയുടെ സ്വിസ് ബാങ്കിലെ അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥനയെ തുടർന്നാണ് സ്വിറ്റ്‌സർലൻഡ് സർക്കാർ അക്കൗണ്ട് മരവിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.