Niti Aayog report | ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം; ദരിദ്രർ ഏറ്റവും കൂടുതൽ ബിഹാറിൽ
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യയിൽ ദാരിദ്ര്യം (Poverty) ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ളത് ബിഹാറിൽ (Bihar). ബിഹാറിലെ പകുതിയിലധികവും പേർ ദാരിദ്ര്യത്തിലാണെന്നും റിപ്പോർട്ട്. നീതി ആയോഗിന്റെ (Niti Aayog) ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കേരളം, ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം കുറവ്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങൾ.
ALSO READ: India Covid Update : രാജ്യത്ത് 10,549 പേർക്ക് കൂടി കോവിഡ് രോഗബാധ; 488 മരണം കൂടി
സൂചിക പ്രകാരം, ബിഹാറിലെ ജനസംഖ്യയുടെ 51.91 ശതമാനം പേരും ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനം പേരും ദാരിദ്ര്യം അനുഭവിക്കുന്നു. ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 37.79 ശതമാനം പേരും ദരിദ്രരാണ്.
ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളായ കേരളം, ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ കണക്ക് യഥാക്രമം ജനസംഖ്യയുടെ 0.71 ശതമാനം, 3.76 ശതമാനം, 3.82 ശതമാനം, 4.89 ശതമാനം, 5.59 ശതമാനം എന്നിങ്ങനെയാണ്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നാഗർ ഹവേലി, ജമ്മു ആൻഡ് കശ്മീർ, ലഡാക്ക്, ദാമൻ ആൻഡ് ദിയു, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ദാരിദ്ര്യം കൂടുതലുള്ളത്.
പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് ദാരിദ്ര്യം കുറവുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36), ജമ്മു ആൻഡ് കശ്മീര്‍, ലഡാക്ക് (12.58), ദാമന്‍ ആൻഡ് ദിയു (6.82), ചണ്ഡീഗഡ് (5.97) എന്നിങ്ങനെയാണ് വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...