പാറ്റ്ന : ബിജെപി സഖ്യം അവസാനിപ്പിച്ച് രാജി സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ നാളെ അധികാരത്തിലേറും. നാളെ ഓഗസ്റ്റ് പത്തിന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് രാജ്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കും. സഖ്യം കക്ഷിയായ രാഷ്ട്രീയ ജനതദൾ നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കും. രാജി സമർപ്പിച്ചതിന് ശേഷം നിതീഷും തേജസ്വിയും ചേർന്ന് ഗവർണർ ഫാഗു സിങ് ചൗഹാനെ രാജ്ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസിനും മന്ത്രിസ്ഥാനമെന്ന് റിപ്പോർട്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടിയിലെ എംഎൽഎമാരായും എംപിമാരുമായി ചേർന്നെടുത്ത സംയുക്ത തീരുമാനത്തിനൊടുവിലാണ് നിതീഷ് കുമാർ ഇന്ന് രാജി സമർപ്പിച്ചത്. രാവിലെ ജഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് ശേഷം എൻഡിഎ സഖ്യം വിട്ടെന്ന് നതീഷ് അറിയിച്ചിരുന്നു. 


അതേസമയം ബിഹാറിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്രമന്ത്രി അർ.കെ സിങ് ആവശ്യപ്പെട്ടു. ബിഹാറിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ ആവശ്യപ്പെടുകയും ചെയ്തു. 


അഗ്നിപഥ് പദ്ധതിയെ തുടർന്ന് ബിഹാറിൽ ഉടലെടുത്ത സംഘർഷത്തിന് പിന്നാലെയാണ് എൻഡിഎ സഖ്യത്തിനുള്ളിൽ ജെഡിയുവും ബിജെപിയും തമ്മിലുള്ള വിള്ളൽ പ്രത്യക്ഷത്തിൽ രൂപപ്പെടുന്നത്. ബിഹാറിൽ ജെഡിയുവിനെ ദുർബ്ബലപ്പെടുത്താൻ ബിജെപി ശ്രമിച്ചുയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ജെഡിയുവിന്റെ വോട്ട് വിഭച്ചിക്കാൻ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപി പുറമെ നിന്ന് പിന്തുണ നൽകിയെന്നാണ് ജെഡിയു ആരോപിക്കുന്നത്. എൽജെപിക്ക് സീറ്റൊന്നും ലഭിച്ചില്ലെങ്കിലും ജെഡിയുവിന്റെ വോട്ട് വിഭിച്ചിച്ച് പോകാൻ ഇടയാക്കി. അതെ തുടർന്ന് നിതീഷ് കുമാറിന്റെ പാർട്ടിയുടെ സീറ്റ് കുത്തനെ 45 ലേക്ക് ചുരുങ്ങിയത്. 


മുൻ ജെഡിയു ദേശീയ അധ്യക്ഷൻ അർസിപി സിങ്ങിന്റെ രാജിക്ക് പിന്നാലെ എൻഡിഎക്കുള്ളിൽ കലഹം ഉടലെടുക്കുന്നത്. ബിജെപി അടുത്ത ബന്ധം സ്ഥാപിക്കുന്ന സിങ്ങിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം നിലനിർത്തുന്നതിന് വേണ്ടി രാജ്യസഭയിലേക്ക് മത്സരിക്കാൻ വീണ്ടും നാമനിർദേശം സമർപ്പിക്കാത്തതിനെ തുടർന്നാണ് നിതീഷ് ദേശീയ അധ്യക്ഷൻ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്. 


ബിഹാർ നിയമസഭയിൽ തേജസ്വി യാദവിന്റെ ആർജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 79 സീറ്റുകളാണ് ആർജെഡിക്കുള്ളത്. 77 ബിജെപി രണ്ടാമതും 44 സീറ്റുമായി ജെഡിയുമാണ് എംഎൽഎമാരുടെ നിലയിൽ മൂന്നാമതുള്ളത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.