കാ​ര​ക്ക​ല്‍: പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ലി​ല്‍ നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ 9 ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട  മ​ത്സ്യ ബ​ന്ധ​ന​ ബോ​ട്ടു​ക​ളാ​ണ് (fishing boat)  കാ​ണാ​താ​യ​ത്.  ഒ​രു ബോ​ട്ടി​ല്‍ 6 മു​ത​ല്‍ 12 വ​രെ ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കു​ന്ന വി​വ​രം. കോ​സ്റ്റ്ഗാ​ര്‍​ഡി​നെ വി​വ​ര​മ​റി​യി​ച്ചു​വെ​ന്നും ഇ​തി​നോ​ട​കം തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


23 ബോ​ട്ടു​ക​ളാ​ണ് കാ​ര​ക്ക​ലി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. കാ​ണാ​താ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച വൈ​കി​യും ന​ട​ന്നി​രു​ന്നു​വെ​ന്നും ഫി​ഷ​റീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.


അതേസമയം,  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട "നിവാര്‍" (Nivar) ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയില്‍ കടക്കും.  ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയിൽ  കടക്കുക. പുതുച്ചേരി അടക്കം ഈഭാഗത്തെ 200 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.


Also read: Nivar cyclone: 'നിവാര്‍' ഇന്ന് കര തൊടും, കനത്ത ജാഗ്രത, തമിഴ്‌നാട്ടില്‍ പൊതു അവധി


അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 1,200 ഓളം ദേശീയ ദുരന്ത നിവാരണ (NDRF) രക്ഷാപ്രവര്‍ത്തകരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.  ദുരന്തസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ദുരന്തനിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.