ന്യൂഡെല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുകയും ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു.രാജ്യത്തെ പ്രതിപക്ഷം ഒന്നാകെ ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ കെജരിവാളിനെ അഭിനന്ദിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പ്രതിപക്ഷ നിരയിലെ ചില നേതാക്കള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ പഴിച്ച് രംഗത്ത് വന്നു.കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ വിജയമാണ് നേടിയത്.പ്രതിപക്ഷ നിരയിലെ പല പാര്‍ട്ടികളും സിപിഎം,സിപിഐ,കോണ്‍ഗ്രെസ്,ആംആദ്മി പാര്‍ട്ടി,ആര്‍ജെഡി എന്നിവരൊക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.


തെരഞ്ഞെടുപ്പ് കമ്മീഷനും ഇവരുടെ പരാതി പരിഗണിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുന്നതിന് ആവശ്യപെടുകയും സാങ്കേതികമായി വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ തെളിയിക്കുന്നതിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീടും പല ഇടത് പക്ഷ നേതാക്കളും കോണ്‍ഗ്രസ്‌ നേതാക്കളും ഇവിഎം കള്‍ക്ക് എതിരെ രംഗത്ത് വരുകയും വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.


എന്നാലിപ്പോള്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ഇടത് പക്ഷ നേതാക്കളും കോണ്‍ഗ്രസ്‌ നേതാക്കളും ഒക്കെ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിക്കുകയാണ്.ദോഷം പറയരുതല്ലോ കോണ്‍ഗ്രസ്‌ നേതാവ് ദിഗ്വിജയ്‌ സിംഗ് ഈ വിജയത്തിലും ഇവിഎം നെതിരെ രംഗത്ത് വന്നു.കോണ്‍ഗ്രസ്‌ ഡല്‍ഹിയില്‍ സീറ്റൊന്നും നേടാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്‌ നേതാവിന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.  


ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറി അസാദ്ധ്യമായ ഒന്നല്ലെന്നും എന്ത് കൊണ്ട് വികസിത രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നുമാണ് ദിഗ്‌വിജയ് സിംഗ് ചോദിക്കുന്നത്. കൂടാതെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുയരുന്ന ആക്ഷേപങ്ങളില്‍ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ ഈ ആവശ്യത്തില്‍ അദേഹത്തെ പിന്തുണച്ച് മറ്റാരും രംഗത്ത് വന്നില്ല എന്നതാണ് ശ്രദ്ധേയം.ബിജെപി ജയിക്കുമ്പോള്‍ മാത്രമാണ് ഇവിഎം ന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപെടുന്നത് എന്നതാണ് യാതാര്‍ഥ്യം.