New Delhi : പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry of Health). ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇനി മുതൽ കോവിഡ് പരിശോധനകൾ (COVID Test) ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സമയത്തും അതിന് മുമ്പുമുള്ള  കോവിഡ് പരിശോധനകൾ ആവശ്യമില്ലെന്ന് കോവിഡ് മാനദണ്ഡ പട്ടിക (COVID 19 Guidelines) പുതുക്കി  കൊണ്ട് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം രാജ്യത്തേക്ക് പ്രവേശിക്കുന്ന സമയത്തോ ക്വാറന്റീനിൽ ഇരിക്കുന്ന വേളയിലോ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റിവായാൽ ഇവരെ ചികിത്സയ്ക്ക വിധേയരാക്കുകയും ചെയ്യും.


ALSO READ : India COVID Update : രാജ്യത്തെ കോവിഡ് കേസിൽ നേരിയ കുറവ്, നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ .39 ശതമാനം മാത്രം


ആഗോളത്തലത്തിലുള്ള മഹാമാരിയുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ടെന്നും വാക്സിനേഷൻ തോത് വർധിച്ചതും പരിഗണിച്ചാണ് കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ നവംബർ 12 അർധരാത്രിയിൽ മുതൽ പ്രബല്യത്തിൽ വരുകയും ചെയ്തു. 


ALSO READ : Covaxin Efficiancy : കോവാക്സിൻ 77.8% ഫലപ്രദമെന്ന് ലാൻസെറ്റ് പഠനം; ഡെൽറ്റ വകഭേദത്തിനെതിരെ 65.2% ഫലപ്രദമെന്നും കണ്ടെത്തി


ഇത് കൂടാതെ പുതുക്കിയ മാനദണ്ഡപ്രകാരം രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത് 15 ദിവസത്തിന് ശേഷം മാത്രമെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കു. അല്ലാത്തപക്ഷം രാജ്യത്തേക്കെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക