New Delhi: രാജ്യത്തെ പിടിച്ചുലച്ച കോവിഡ്  മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സംബന്ധിച്ച് കൈ മലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍...  


COMMERCIAL BREAK
SCROLL TO CONTINUE READING

 ഗംഗാ നദിയിൽ ഒഴുക്കിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ച യാതൊരു വിവരവും കേന്ദ്ര സര്‍ക്കാരിന്‍റെ പക്കല്‍ ഇല്ല എന്ന് ജൽ ശക്തി സഹമന്ത്രി ബിശ്വേശ്വര് ടുഡു  ( Jal Shakti Bishweswar Tudu) രാജ്യസഭയില്‍ പറഞ്ഞു.  തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറക് ഒബ്രിയന്‍റെ   ഗംഗയിൽ തള്ളിയതായി കണക്കാക്കുന്ന കോവിഡുമായി  ബന്ധപ്പെട്ട മൃതദേഹങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.  


ഗംഗാ നദിയുടെ തീരത്ത് കാണപ്പെട്ട  അജ്ഞാതമായതും , കത്തിക്കരിഞ്ഞതോ ഭാഗികമായോ കത്തിക്കരിഞ്ഞതോ ആയ  മൃതദേഹങ്ങൾ, ഉത്തർപ്രദേശ്, ബീഹാർ  എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ നിന്നാണ്  എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.  


നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (National Mission for Clean Ganga (NMCG), ജലശക്തി മന്ത്രാലയം (Ministry of Jal Shakti) ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഗംഗാ നദിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി  ഇത്തരത്തിലുള്ള മൃതദേഹങ്ങൾ  ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി സംസ്ഥാനങ്ങള്‍ നടപടി സ്വീകരിയ്ക്കുകയുണ്ടായി, അദ്ദേഹം പറഞ്ഞു. 


Also Read: "പ്രതിപക്ഷം രാഷ്ട്രീയ അന്ധതയിൽ" പാർലമെന്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഗംഗ നദിയിൽ തള്ളിയതായി കണക്കാക്കപ്പെടുന്ന നിരവധി കോവിഡ് -19 മായി ബന്ധപ്പെട്ട മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്നും മന്ത്രി പറഞ്ഞു. 


കോവിഡ്  മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയുടെ തീരത്ത് ആയിരക്കണക്കിന് മൃതദേഹങ്ങള്‍ സംസ്കരിക്കുകയോ  നദിയില്‍ ഒഴുക്കി വിടുകയോ  ചെയ്തതായി  ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.