ന്യൂഡല്‍ഹി: പുതിയ ആയിരം രൂപ നോട്ടുകള്‍ ഇപ്പോള്‍ പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 500 രൂപയുടെയും കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെയും അച്ചടിയിലും വിതരണത്തിലുമായിരിക്കും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

 


എടിഎമ്മുകളില്‍ നിന്ന് ആവശ്യമായ തുക മാത്രമേ പിന്‍വലിക്കാവു. കൂടുതല്‍ പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം എ.ടി.എമ്മുകളിലേക്കുള്ള നോട്ട് വിതരണം 80-85 ശതമാനം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.


2016 നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇതിനകം 15.44 ലക്ഷം കോടി രൂപയുടെ 2000, 500 രൂപ നോട്ടുകള്‍ ആർ.ബി.ഐ ഇറക്കിയിട്ടുണ്ട്.