ഇന്ന്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള റെയില്‍വെ ടിക്കറ്റുകള്‍ക്ക് സര്‍വീസ് ചാര്‍ജില്ല
റെയില്‍വെ യാത്ര ചിലവ് കുറഞ്ഞതാക്കാനും യാത്രക്കാരെ കൂടുതല്‍ ആകര്ഷിക്കുന്നതിനുമായി റെയില്‍വെ പുതിയ തീരുമാനങ്ങള്‍ കൈ കൊണ്ടു .ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന്‍ എക്സ്ട്രാ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ റെയില്‍വെ തീരുമാനിച്ചു.പുതിയ തീരുമാനം ജൂണ്‍ ഒന്ന്‍ മുതല്‍ നിലവില്‍ വരുമെന്ന് റെയില്‍വെ അറിയിച്ചു.
ന്യൂഡല്‍ഹി: റെയില്‍വെ യാത്ര ചിലവ് കുറഞ്ഞതാക്കാനും യാത്രക്കാരെ കൂടുതല്‍ ആകര്ഷിക്കുന്നതിനുമായി റെയില്‍വെ പുതിയ തീരുമാനങ്ങള്‍ കൈ കൊണ്ടു .ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന്‍ എക്സ്ട്രാ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ റെയില്‍വെ തീരുമാനിച്ചു.പുതിയ തീരുമാനം ഇന്ന്‍ മുതല്‍ നിലവില്‍ വരുമെന്ന് റെയില്‍വെ അറിയിച്ചു.
ഇനി മുതല്‍ ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ അധികമായി നല്‍കേണ്ടിയിരുന്ന 30 രൂപ നല്‍കേണ്ടതില്ല. മുന്‍പ് പി .ആര്‍.എസ് കൌണ്ടറുകളില്‍ നിന്ന്‍ വാങ്ങുന്ന ടിക്കട്ടുകള്‍ക്ക് അപ്പോള്‍ തന്നെ കാശ് നല്‍കുകയായിരുന്നു പല യാത്രക്കാരും ചെയ്തിരുന്നത്. അത് വഴിയായിരുന്നു അധികമായി നല്‍കേണ്ടിയിരുന്ന സര്‍വീസ് ചാര്‍ജ് യാത്രക്കാര്‍ ഒഴിവാക്കിയിരുന്നത് ഇത് കൂടാതെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ മറ്റ് പല പുതിയ പരിഷ്ക്കാരങ്ങളും റെയില്‍ വെ ജൂണ്‍ ഒന്ന്‍ മുതല്‍ നടപ്പിലാക്കുന്നുണ്ട്. തത്ക്കാല്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഒരുക്കുന്നുണ്ട്.