ഉത്തർപ്രദേശ്: വിഐപി കൾച്ചർ ഉത്തർപ്രദേശിലില്ല  എന്ന പ്രസ്താവനയുമായി ഗ്രാമീണന്റെ വീട്ടിൽ കുളിച്ചും ഉറങ്ങിയുമെല്ലാം വൈറലായിരിക്കുകയാണ് ഉത്തർ പ്രദേശ് മന്ത്രി നന്ദഗോപാൽ ഗുപ്ത നന്തി.മന്ത്രി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോകൾ  പങ്കുവെച്ചിട്ടുള്ളത്. നന്ദഗോപാൽ  ഗുപ്ത  നന്തി ആദ്യം പങ്കുവെച്ച വീഡിയോയിൽ  ഹാൻഡ് പമ്പ് ഉപയോഗിച്ച് വെള്ളം എടുക്കുന്നതും കുളിക്കുന്നതുമെല്ലാമാണ് ഉള്ളത് രണ്ടാമത്തെ വീഡിയോയിൽ  ജോലിക്ക് പോവാൻ തയായറെടുക്കുന്ന ദൃശ്യങ്ങളുമുണ്ട്.മോദിയുടെ ഗവൺമെന്റും  മുൻ ഗവൺമെന്റുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. യോഗിയുടെ സർക്കാരിൽ സാധാരണക്കാരനും സ‌ർക്കാരും ഒരുപോലെയാണ്. വിഐപി കൾച്ചർ യോഗി സർക്കാരിന് ഇല്ല എന്നും  തുടർന്നുള്ള   ട്വീറ്റിൽ  നന്ദഗോപാൽ നന്തി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലും മറ്റൊരു ഗ്രാമീണന്റെ  വീട്ടിൽ താമസിച്ച്  കുളിക്കുകയും താമസിക്കുകയും  ചെയ്തതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ  നന്ദ ഗോപാൽ നന്തി പങ്കുവെച്ചിരുന്നു. നിലവിൽ  നന്തഗോപാൽ ഗുപ്ത നന്തി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

https://twitter.com/NandiGuptaBJP/status/1522806436442800128?s=20&t=5Yt7DyvjT214WyavBP3Svg


മുൻപും തന്റെ മണ്ഡലത്തിൽ വിചിത്രമായ നടപടികൾ എടുത്തിട്ടുള്ള ആളാണ്  നന്ദഗോപാൽ  ഗുപ്ത നന്തി. 2020 ജൂലൈയിൽ  തന്റെ കോളനിയിലെ  വീടുകളിലെല്ലാം  ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ വേണമെന്നും  കാവി പെയിന്റ് അടിക്കണമെന്നും  നി‌ർദേശം നൽകിയതിനെ തുടർന്ന് വിവാദങ്ങളുണ്ടായിരുന്നു. മുൻ ബിഎസ്‌പി പ്രവർത്തകനായിരുന്നു നന്ദഗോപാൽ  ഗുപ്ത നന്തി. 2007 ൽ ബിഎസ്‌പി ടിക്കറ്റിൽ അലഹബാദ് നിയോജക മണ്ഡലത്തിൽ   മത്സരിച്ച്  വിജയിച്ചിരുന്നു. 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ അലഹബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തന്നെ കോൺഗ്രസിന് വേണ്ടി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2017 ലാണ് ബിജെപിയിലേക്കുള്ള കൂട്  മാറ്റവും  തുട‌ർന്നുള്ള വിജയവും. മന്ത്രിയുടെ ലാളിത്യത്തെയും പ്രവർത്തിയേയും അഭിനന്ദിച്ചുകൊണ്ട്  നിരവധി പേരാണ് ട്വിറ്ററിൽ പങ്ക് വെച്ച  വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഗ്രാമങ്ങളിലെ വികസന ക്ഷേമ പദ്ധതികൾ  പരിശോധിക്കുവാനുള്ള സന്ദർശനത്തിനിടെയായിരുന്നു  മന്ത്രിയുടെ  ഗൃഹ സന്ദർശനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.