ഓണ്‍ലൈനില്‍ മാരകായുധങ്ങള്‍ വില്ക്കാന് പാടില്ലെന്ന് ഹൈദരാബാദ് പോലീസ്
മാരകായുധങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് പൊലീസ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് ആംസ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്നാണ് പോലീസ് പറയുന്നത്.
ഹൈദരാബാദ്: മാരകായുധങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് പൊലീസ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് ആംസ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്നാണ് പോലീസ് പറയുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍നിന്ന് വാങ്ങിയ മാരകായുധങ്ങളുമായി 12 പേരെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ ആയുധങ്ങള്‍ വില്‍ക്കുന്നത് വിലക്കിയത്.