Noida International Airport: ചരിത്രനിമിഷം...!! ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം, ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
New Delhi: ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം, ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിക്കുന്ന ഈ വിമാനത്താവളം ചരക്കുനീക്കത്തിന്‍റെ ലോകോത്തര നിലവാരമുള്ള കവാടമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ചടങ്ങില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു. ദേശീയ ഗതി-ശക്തി പദ്ധതിയുടെ അഭിമാനമായി നോയിഡ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
NDA സര്‍ക്കാരിന്‍റെ രാജ്യസേവന നയത്തിന് മുന്നിൽ ചില രാഷ്ട്രീയ പാർട്ടികളുടെ സ്വാര്‍ത്ഥത വെളിച്ചം കാണുന്നില്ല, Double Engine സർക്കാർ ഉത്തര്‍ പ്രദേശില്‍ ഇരട്ടി വേഗത്തില്‍ വികസനം നടപ്പാക്കി വരികയാണ് എന്നും പ്രധാന മന്ത്രി പറഞ്ഞു. ഉഡാൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണക്കാർക്കും വിമാനത്തിൽ യാത്ര ചെയ്യാമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മുൻ സർക്കാരുകൾ പടിഞ്ഞാറൻ ഉത്തർപ്രദേശിന്‍റെ വികസനം അവഗണിച്ചെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഈ പ്രോജക്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു.
മുന്‍പ് ഉത്തർപ്രദേശിന് ജാതി, അഴിമതി, മാഫിയരാജ് എന്നിവയുടെ പേരില്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഥ മാറി, ഇന്ന് നിക്ഷേപകരുടെ "First Choice" ഉത്തര്‍ പ്രദേശാണ്. യോഗിയുടെ നേതൃത്വത്തിലുള്ള BJP സര്‍ക്കാര്‍ ഉത്തര്‍ പ്രദേശിന്‍റെ മുഖച്ഛായ മാറ്റിയതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വിമാനത്താവളം എന്നതിലുപരി ചരക്കുനീക്കത്തിനും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കുന്ന കേന്ദ്രമായും വിഭാവനം ചെയ്തിരിക്കുന്നതാണ് Noida International Airport എന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
വിമാനത്താവള ത്തിനായി നിലവില്‍ 3500 ഏക്കർ ഭൂമിയാണ് എടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 1327 ഏക്കറിലെ നിർമ്മാണങ്ങളാണ് പൂർത്തിയാവുക. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്ററും നോയിഡ വ്യവസായ നഗരത്തിൽ നിന്ന് 40 കിലോമീറ്ററും ഗുരുഗ്രാമിൽ നിന്ന് 65 കിലോമീറ്ററും ആഗ്രയിൽ നിന്ന് 130 കിലോമീറ്ററും ദൂരെയാണ് ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...