ന്യൂ ഡൽഹി: ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ
ശബ്ദശല്യം ഒഴിവാക്കുന്നതിനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനപ്രകാരം വിവിധ ആരാധനാലയങ്ങളില്‍ നിന്ന് ഇതുവരെ  11,000 ഉച്ചഭാഷിണികൾ അഴിച്ചുമാറ്റി. നിലവിൽ 10,924 ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റിയെന്നും 35,221 എണ്ണത്തിന്റെ ശബ്ദം  നിയന്ത്രിച്ചതായും ആഭ്യന്തര വകുപ്പ് അധികൃതര്‍ പറഞ്ഞു. ആഗ്രഹ, മീററ്റ്, ബറേലി, ലക്‌നൗ, കാണ്‍പൂര്‍, പ്രയാഗ്‌രാജ്, ഗൊരഖ്പുര്‍, വാരണാസി, ഈ സോണുകളിലും ലക്‌നൗ, കാണ്‍പൂര്‍, ഗൗതം ബുദ്ധനഗര്‍, വാരണാസി എന്നീ നാല് കമ്മീഷണേറ്റുകള്‍ക്കും കീഴിലുള്ള ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്‌നൗ (2,395), ഗോരഖ്പൂർ (1,788) സോണുകളിൽ നിന്നാണ് മിക്ക ഉച്ചഭാഷിണികളും നീക്കം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ, സംസ്ഥാനത്തുടനീളമുള്ള 35,000 ലൗഡ് സ്പീക്കറുകൾ നിശ്ചിത ഡെസിബെൽ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ഉച്ചഭാഷിണികൾക്ക് ഡെസിബെൽ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ശബ്ദത്തിന്റെ അളവ് നിയന്ത്രിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞയാഴ്ച ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. "നിയമവിരുദ്ധമായ" ഉച്ചഭാഷിണികൾ നീക്കം ചെയ്തിട്ടുണ്ടെന്നും അംഗീകൃതമായവർ "ശരിയായ ഡെസിബൽ പരിധികൾ" പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ സർക്കാർ പിന്നീട് ജില്ലകൾക്ക് നിർദ്ദേശം നൽകി. ആരാധനാലയങ്ങൾ ഉൾപ്പെടെ നിയമലംഘകരുടെ പട്ടിക തയ്യാറാക്കാനും മതനേതാക്കളുമായി ചർച്ച നടത്തി നിയമങ്ങൾ നടപ്പാക്കുന്നത് ഉറപ്പാക്കാനും പോലീസിന് നിർദ്ദേശം നൽകി.


ഉച്ചഭാഷിണികൾ അഴിച്ചുമാറ്റുന്ന നടപടി ഇപ്പോഴും തുടരുകയാണ്. ബോധവൽക്കരണത്തിലൂടെ എല്ലാവരേയും മാനദണ്ഡങ്ങൾ മനസ്സിലാക്കി, സംസാരിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുക എന്നതാണ് പ്രധനകാര്യം പോലീസ് വ്യക്തമാക്കി.  പലരും അനധികൃത ഉച്ചഭാഷിണികൾ സ്വന്തമായി നീക്കം ചെയ്തിട്ടുണ്ടെന്നും, ”യുപി പോലീസ് എഡിജി പ്രശാന്ത് കുമാർ  പറഞ്ഞു.


ഏപ്രില്‍ 21നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മതസ്ഥാപനങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റാന്‍ ഉത്തരവിട്ടിരുന്നത് . വിവിധ ജില്ലകളില്‍ നിന്ന് വന്നിരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം അമിതമാകരുതെന്നും അതാത് സ്ഥാപനങ്ങളുടെ പുറത്തേക്ക് കടക്കരുതെന്നും യോഗി ഉത്തരവില്‍ പറയുന്നു. 


ഉച്ചഭാഷിണികളുടെ ഉപയോഗം രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ നിരോധിച്ചുകൊണ്ട് 2005 ജൂണില്‍ സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. പ്രദേശവാസികളുടെ ആരോഗ്യത്തെ ശബ്ദശല്യം ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.