ന്യൂ ഡൽഹി : രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ശൈത്യം വീണ്ടും കനക്കുമെന്ന് കാലവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. വരും ആഴ്ചകളിൽ വടക്കൻ സംസ്ഥാനങ്ങളിൽ അതിശൈത്യം ഉണ്ടാകുമെന്നും താപനില മൈനസ് നാല് ഡിഗ്രിയോളം താഴ്ന്നേക്കുമെന്ന് കാലവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. ജനുവരി 14 മുതൽ 19 വരെ തണ്ണുപ്പ് വർധിക്കുമെന്നും 16, 17, 18 തീയതികളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അധിശത്യമുണ്ടാകുമെന്നാണ് ലൈവ് വെദെർ ഓഫ് ഇന്ത്യ ഓൺലൈൻ മാധ്യമത്തിന്റെ സ്ഥാപകൻ നവ്ദീപ് ദഹിയ ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ രാജ്യ തലസ്ഥാനത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇത് കൊടും ശൈത്യത്തിൽ നിന്നും അൽപം ആശ്വാസം നൽകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഡൽഹിക്ക് സമീപമുള്ള സംസ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ ശൈത്യം തുടരുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നുണ്ട്.


ALSO READ : Delhi Weather Alert: കൊടും ശൈത്യത്തില്‍ വിറച്ച് ഉത്തരേന്ത്യ, പല സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ്



21-ാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ശൈത്യങ്ങളിൽ ഒന്നായിരുന്നു ജനുവരിയിലെ ആദ്യ രണ്ട് ആഴ്ചകളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അതിൽ നിന്നും അൽപം ആശ്വാസമായിട്ടാണ് കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി താപനില അൽപം വർധനവ്. ഇന്ന് ശനിയാഴ്ച മുതൽ വീണ്ടും വടക്കൻ സംസ്ഥാനങ്ങളിലെ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വടക്കൻ സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ മഞ്ഞും, ഉയർന്ന താപനില ഒറ്റയക്കത്തിലേക്കെത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ഹിമലയോൻ മേഖലയിൽ മേഘവിസ്ഫോടനത്തിനും കാലവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.