ന്യൂഡൽഹി: കൊവിഡ് രണ്ടാം തരം​ഗം അതിതീവ്രമായതോടെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണം. ഓക്സിജന്റെയും കൊവിഡ് (Covid) ചികിത്സ മരുന്നുകളുടെയും ലഭ്യത കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവൻ രക്ഷാ മരുന്നായ റെദെംസിവിറിന്റെ ഉത്പാദനം കൂട്ടാൻ 20 പുതിയ പ്ലാന്റുകൾ കേന്ദ്രസർക്കാർ (Central Government) സ്ഥാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ ​ഗുരുതരമായ സാചര്യത്തിലൂടെയാണ് രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് പോകുന്നത്. ആശുപത്രികളിൽ കിടക്കകൾ കിട്ടാത്തത് മാത്രമല്ല, ​ഗുജറാത്തിലും ചത്തീസ്​ഗഢിലും മധ്യപ്രദേശിലും ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്. മധ്യപ്രദേശിൽ 12 രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ മരണം ഓക്സിജൻ ലഭ്യമല്ലാത്തത് കൊണ്ടല്ലെന്നാണ് സർക്കാരിന്റെ വിശീദകരണം.


ALSO READ: Kerala Covid Update : സംസ്ഥാനത്തെ കോവിഡ് ഇരുപതിനായരത്തിലേക്ക്, ഇന്ന് പരിശോധിച്ചത് ഒരു ലക്ഷത്തിൽ അധികം സാമ്പിളുകൾ


ഓക്സിജൻ സിലിണ്ടറുകളുടെ കരിഞ്ചന്തയിലെ വിൽപന തടയാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സർക്കാരുകൾ. ഇതിനിടെ കൊവിഡ് (Covid) ചികിത്സ മരുന്നുകളുടെ ക്ഷാമം ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജീവൻരക്ഷാ മരുന്നായ റെദംസിവിറിന്റെ 90,000 ഡോസ് ചത്തീസ്​ഗഢിന് കേന്ദ്രം നൽകും. കൂടാതെ പുതിയ 20 പ്ലാന്റുകൾ വഴി പ്രതിദിനം ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കുപ്പി മരുന്ന് ഉത്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. മധ്യപ്രദേശ്, യുപി, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുകയാണ്.


രോ​ഗികളുടെ പ്രതിദിന വർധനവ് കുറവാണെങ്കിലും ബിഹാർ, പശ്ചിമബം​ഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ മരണനിരക്ക് കൂടുതലാണ്. പല സംസ്ഥാനങ്ങളും താൽകാലിക ആശുപത്രികൾ തയ്യാറാക്കി ചികിത്സാ രം​ഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്. രോ​ഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ അടക്കം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ (Curfew) ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.


ALSO READ: Covid 19 Second Wave: ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു


വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രമായി സീറ്റിങ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. അവശ്യ സർവീസുകൾക്ക് തടസമുണ്ടാകില്ലെന്നും അധിക‍ൃതർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.