കോറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിക്കുന്നതിന് മുൻപ് അച്ഛനയച്ച വീഡിയോ സന്ദേശം ഇപ്പോൾ വൈറലാകുകയാണ്.  ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിലെ ദു:സ്ഥിതിയാണ് യുവാവ് സന്ദേശമായി തന്റെ അച്ഛന് കൈമാറിയത്.   സന്ദേശമയച്ച് ഒരു മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ലോകത്തിന് ഉടൻ തന്നെ ലഭിക്കും കോറോണ വാക്സിൻ; WHO വെളിപ്പെടുത്തുന്നു...


യുവാവ് അച്ഛന് അയച്ച സന്ദേശം എനിക്ക് ശ്വസിക്കാനാകുന്നില്ലച്ഛാ.. മൂന്ന് മണിക്കൂറായി എനിക്ക് ഓക്സിജൻ തന്നിട്ട്, കുറേ പറഞ്ഞു നോക്കി, എന്റെ ഹൃദയം നിലച്ചപ്പോലെ.. ഞൻ പോകുകയാണ് എല്ലാവർക്കും ബൈ എന്നതായിരുന്നു.  യുവാവിന്റെ അവസാനവാക്കുകളായിരുന്നു ഇത്.  കോറോണ ബാധിച്ച് മരിച്ച ഈ മുപ്പത്തിനാലുകാരന് പത്ത് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചിരുന്നു തുടർന്നാണ് ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പക്ഷേ അദ്ദേഹം മരിച്ചത്തിന്റെ പിറ്റേന്നാണ് കോറോണ സ്ഥിരീകരിച്ചത്.  


Also read: സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പോരിൽ കളംപിടിക്കാൻ യുവമോർച്ച രംഗത്ത്! 


മകൻ അയച്ച വീഡിയോ അച്ഛൻ കണ്ടത് മകന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ്.  മകൻ ആവശ്യപ്പെട്ട സഹായം നൽകാൻ കഴിഞ്ഞില്ലയെന്നും ഈ അവസ്ഥ വേറൊരാൾക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല തന്റെ മകന് എന്തുകൊണ്ടാണ് ഓക്സിജൻ നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  


കൊറോണ രോഗബാധയാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് യുവാവുമായി സമ്പർക്കം പുലർത്തിയിരുന്ന മാതാപിതാക്കളും, സഹോദരൻ, ഭാര്യ, ഭാര്യാ സഹോദരൻ എന്നിവർ ആശങ്കയിലാണ്.  ഇവരിൽ ആർക്കും ഇതുവരെ കോറോണ പരിശോധന നടത്തിയിട്ടില്ല.  പരിശോധന നടത്താത്തലിൽ ആശങ്കയുണ്ടെന്നും മരിച്ചുപോയാ മകന്റെ രണ്ടു കുട്ടികൾ വീട്ടിലുണ്ടെന്നും അവരോട് അച്ഛന്റെ മരണം അറിയിച്ചിട്ടില്ലെന്നും മുത്തച്ഛൻ പറഞ്ഞു.