ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പാര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. എല്ലാം ജനങ്ങള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുകയാണെന്നും ഇതുവരെ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരസ്വാമി ബെംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് 7 മണിയോടെ അദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദര്‍ശിക്കുന്നതിനായി വസതിയിലേക്ക് പോകുകയും ചെയ്തു.


ALSO READ: ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങി


കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചതായി ജെഡിഎസ് ദേശീയ വക്താവ് തന്‍വീര്‍ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ണാടകയില്‍ നിര്‍ണായക ശക്തിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജെഡിഎസ്. 30 സീറ്റുകള്‍ നേടാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 30 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്ന് ദേവഗൗഡ വോട്ടെണ്ണലിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 


കര്‍ണാടകയില്‍ തൂക്കുസഭ വരാനുള്ള സാധ്യതയുണ്ടെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ഇതോടെ കിംഗ് മേക്കര്‍ ആകാനാകുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ് ക്യാമ്പ്. കുമാരസ്വാമിയ്‌ക്കോ എച്ച്.ഡി ദേവഗൗഡയ്‌ക്കോ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാകും ജെഡിഎസിന്റെ തീരുമാനം എന്ന് സൂചനയുണ്ട്. 89കാരനായ ദേവഗൗഡ സംസ്ഥാനത്ത് ഉടനീളം പ്രചാരണത്തിനിറങ്ങിയിരുന്നു. പ്രചാരണ വേളകളില്‍ മകന്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ദേവഗൗഡ പറഞ്ഞത. 


വൊക്കലിഗ സമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ദേവഗൗഡ. ജെഡിഎസിന്റെ വോട്ടുബാങ്കായ വൊക്കലിഗ സമുദായത്തില്‍ ദേവഗൗഡയുടെ പ്രതികരണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് കഴിഞ്ഞ 36 വര്‍ഷമായി തുടര്‍ഭരണം ഉണ്ടായിട്ടില്ല. ഈ ചരിത്രം ഇക്കുറി തിരുത്തിക്കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍,ചരിത്രം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.