ന്യൂഡൽഹി: കോൺ​ഗ്രസ് വിടുന്നുവെന്നും ബിജെപിയിൽ (BJP) ചേരില്ലെന്നും പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി അമരീന്ദർ സിം​ഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് അമരീന്ദർ (Amarinder Singh) പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അമരീന്ദറിനെ മുൻനിർത്തി കർഷക സമരം അവസാനിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് സൂചനകൾ. അജിത് ദോവലിനെ സന്ദർശിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അപമാനം സഹിച്ച് ഇനി കോൺ​ഗ്രസ് (Congress) പാർട്ടിയിൽ തുടരില്ലെന്നാണ് അമരീന്ദർ വ്യക്തമാക്കിയത്.


ALSO READ: Captain Amarinder Singh: NSA അജിത്‌ ഡോവലിനെ സന്ദര്‍ശിച്ച് പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്


അമിത് ഷായെ കണ്ട അമരീന്ദർ സിംഗ് കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. ഏകദേശം 50 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക ബില്‍ ചര്‍ച്ചയായതായും കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന്  അഭിപ്രായപ്പെട്ടതായും  ക്യാപ്റ്റന്‍  അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.


ഇന്ന് രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ കണ്ട അമരീന്ദർ പഞ്ചാബ് അതിർത്തിയിലെ (Punjab Boarder) സുരക്ഷാ സാഹചര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.  സംസ്ഥാന തെരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ എന്തായിരിക്കും അമരീന്ദറിന്റെ അടുത്ത നീക്കമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.


ALSO READ: Punjab Congress: പഞ്ചാബിൽ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി


പഞ്ചാബിലെ തുടർച്ചയായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെയാണ്  ക്യാപ്റ്റന്‍  അമരീന്ദര്‍ സിംഗ്  മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്  ഏതാനും ദിവസങ്ങൾക്കിടെയാണ് അദ്ദേഹം അമിത് ഷായുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.