ന്യൂഡല്‍ഹി: JNU വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തി​ന് പിന്തുണ പ്ര​ഖ്യാ​പി​ച്ച്‌ ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​കോണ്‍ JNU സന്ദര്‍ശിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 7.30ന് സ​ബ​ര്‍​മ​തി ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സന്ദര്‍ശിച്ച ദീപിക 15 മിനിറ്റ് അവരോടൊപ്പം ചിലവഴിച്ചശേഷം ക്യാമ്പസില്‍നിന്നും മടങ്ങി. അതേസമയം, വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അവര്‍ സം​സാ​രി​ച്ചി​ല്ല. വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍ ചി​ല​രു​മാ​യി താ​രം സം​സാ​രി​ച്ചു. 


എന്നാല്‍, ദീപികയുടെ സന്ദര്‍ശനം വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞിരുന്നു. കൂടാതെ, 
രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് BJP നേതാവ് തേജേന്ദര്‍ പല സിംഗ് ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു.


ബോളിവുഡ് താരം ദീപിക പദുകോണിനെ ബഹിഷ്‌കരിക്കണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് ബിജെപി നേതാക്കള്‍ രണ്ട് തട്ടിലെന്നാണ് റിപ്പോര്‍ട്ട്. ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ചില നേതാക്കളുട ആഹ്വാനം തള്ളി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തി. ജനാധിപത്യ രാജ്യത്ത് ആര്‍ക്കും എവിടെയും പോകാം, അഭിപ്രായം പറയാമെന്നും മന്ത്രി വ്യക്തമാക്കി.


പു​റ​ത്തി​റ​ങ്ങാനി​രി​ക്കു​ന്ന പു​തി​യ ചി​ത്രമായ​ "Chhapaak" ന്‍റെ പ്ര​ച​ര​ണത്തിനായാണ് ദീപിക ഡല്‍ഹിയില്‍ എത്തിയത്. ര​ണ്ടു ദി​വ​സ​മാ​യി ദീ​പി​ക ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചശേഷമാണ് ദീപിക JNU സന്ദര്‍ശിച്ചത്.