Ratnagiri, Maharashtra: താന്‍ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അവകാശവാദങ്ങൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഒരു മാധ്യമ റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിർന്ന നേതാവിന്‍റെ  പ്രസ്താവന.


COMMERCIAL BREAK
SCROLL TO CONTINUE READING

'രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, മാധ്യമങ്ങൾ ഇത്തരം വിഷയങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന അവസരത്തില്‍ ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം ഉയർത്തിപ്പിടിക്കണം', മഹാരാഷ്ട്രയിലെ രത്നഗിരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗഡ്കരി പറഞ്ഞു. 


Also Read:  Road Safety Rules: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ ഭൂരിഭാഗം ഇന്ത്യക്കാരും വീഴ്ച വരുത്തുന്നു, നിതിൻ ഗഡ്കരി


ഒരുകാലത്ത് BJPയുടെ ദേശീയ അദ്ധ്യക്ഷനും മുന്‍ നിര നേതാക്കളില്‍ ഒരാളുമായിരുന്നു നിതിൻ ഗഡ്കരി. എന്നാല്‍, കുറച്ചു വര്‍ഷം കൊണ്ട് തന്‍റെ വകുപ്പില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു രാഷ്ട്രീയ നേതാവായാണ് ഗഡ്കരി കാണപ്പെടുന്നത്. ഇതേത്തുടര്‍ന്ന്, അദ്ദേഹം അധികം വൈകാതെ രാഷ്ട്രീയം വിടുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. 


Also Read:  Mamata Banerjee Washing Machine video: കറുത്ത തുണി വെള്ളയാക്കി മാറ്റും BJP വാഷിംഗ് മെഷീന്‍!! ബിജെപിയെ പരിഹസിച്ച് മമത ബാനർജി


അതേസമയം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച മുംബൈ-ഗോവ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ വ്യോമ പരിശോധന നടത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ഗോവ ദേശീയ പാത 66-ന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ 2023 ഡിസംബറോടെ പൂർത്തിയാകുമെന്നും 2024 ജനുവരിയിൽ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും കേന്ദ്രമന്ത്രി ഗഡ്കരി പറഞ്ഞു. 


മുംബൈ-ഗോവ ദേശീയ പാതയുടെ ഗോവയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും  മന്ത്രി അറിയിച്ചു. കൊങ്കണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഹൈവേയാണ് മുംബൈ-ഗോവ ദേശീയ പാത. ഇത് ടൂറിസം വികസനത്തിന് കൂടുതല്‍ ഉയർച്ച നൽകും. കൂടാതെ പ്രധാന വ്യാവസായിക മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് ഉള്ളതിനാൽ വ്യവസായ വികസനത്തിനും ഉത്തേജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.