കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ
രണ്ടാം മോദി സർക്കാരിന്റെ പുനസംഘനടയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുമായി ചർച്ച തുടരാൻ തയ്യാറാണെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. എപിഎംസികൾ വഴി കർഷകർക്ക് ഒരുലക്ഷം കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സർക്കാരിന്റെ പുനസംഘനടയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
നാളികേര ബോർഡ് പുനസംഘടിപ്പിക്കും. അധ്യക്ഷ സ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്ന് ഉള്ളയാളെ നിയമിക്കും. കൊവിഡ് പ്രതിരോധ നടപടികൾക്കായി 23,000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.