ന്യുഡൽഹി: Lock down സമയത്തും നിങ്ങൾക്ക് നല്ല രീതിയിൽ shopping നടത്താൻ കഴിയും.   ഈ സമയത്ത് ഷോപ്പിംഗ് ചെയ്താലുള്ള ഗുണം എന്താണെന്നു വച്ചാൽ ചില കമ്പനികൾ നിങ്ങൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്നുവെന്നതാണ്. ഈ അവസരത്തിൽ സാംസങ്ങും ഉപയോക്താക്കൾക്ക് കിഴിവുകൾ നൽകാൻ രംഗത്തെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 17 നകം പ്രീ-ബുക്കിംഗ് ചെയ്യണം 


കൊറിയൻ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ് ഇന്ത്യ (Samsung India) തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രീ-ബുക്കിംഗ് ഓഫറുകൾ (Pre-booking offer) അവതരിപ്പിച്ചിരിക്കുകയാണ്. സീബിസ് ഡോട്ട് കോം (Zeebis.com) നൽകുന്ന വിവരമനുസരിച്ച് സാംസങ് മെയ് 17 വരെ ടിവിയിലും വീട്ടുപകരണങ്ങളിലും  'സ്റ്റേ ഹോം സ്റ്റേ ഹാപ്പി' പ്രീ-ബുക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 


ഈ ഉല്പന്നങ്ങൾക്കാണ് discount ഉള്ളത് 


ടിവി, ഫ്രിഡ്ജ് , എയർകണ്ടീഷണർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ എന്നിവ ഓൺലൈനിൽ പ്രീ-ബുക്കിംഗ് ചെയ്യുമ്പോൾ നല്ല discount ആണ്  കമ്പനി വാഗ്ദാനം ചെയ്യുന്നത്. 


നല്ല discount ആണ് കമ്പനി നൽകുന്നത് 


സാംസങ് ഷോപ്പിൽ പ്രീ-ബുക്കിംഗ് നടത്തുന്നവർ എച്ച്ഡിഎഫ്സി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് (HDFC Debit and Credit card) ഉപയോഗിച്ച് പണമടച്ചാൽ 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.  സാംസങ് ഷോപ്പിൽ ലഭ്യമായ ഈ പ്രീ-ബുക്ക് ഓഫറിലൂടെ ഓർഡറുകൾ ഓൺ‌ലൈൻ വഴി ലഭിക്കുമെന്നും കമ്പനിയുടെ അടുത്തുള്ള അംഗീകൃത റീട്ടെയിലർ ഡെലിവറി നടത്തുമെന്നും കമ്പനി പറയുന്നു.


Cashback and No cost EMI


ഇത്തരം സാധനങ്ങളുടെ പ്രീ-ബുക്കിംഗിന് 15% കിഴിവ് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ബുക്കിംഗ് ചെയ്യുമ്പോൾ ചില സാധനങ്ങൾക്ക് 5% പ്രത്യേക ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.  ഇതിനായി കമ്പനി എച്ച്ഡിഎഫ്സി ബാങ്കുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.  മാത്രമല്ല, ഈ സാധനങ്ങളെല്ലാം വാങ്ങുന്നതിന്  നോ കോസ്റ്റ് ഇഎംഐ സേവനവും നൽകുന്നുണ്ട്.