വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്!! മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ NEET-ന്‍റെ ഫലം Neet 2020 Exam Results) ഉടന്‍ പ്രഖ്യാപിച്ചേക്കും. NEET ഫലം പ്രഖ്യാപിക്കാനുള്ള എല്ലാ നടപടികളും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി തര്‍ക്കങ്ങളില്ല... NEET പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും


NEETന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ ntaneet.nic.in, NTAയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in എന്നിവിടങ്ങളിലാകും പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ 3,843 പരീക്ഷാ കേന്ദ്രങ്ങളിലായി സെപ്റ്റംബർ 13നാണ് NEET പരീക്ഷ നടന്നത്. 


നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം, പക്ഷേ..


ഔദ്യോഗിക കണക്കുകള്‍ പ്രകാരം 90 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷയില്‍ പങ്കെടുത്തു. , കൊറോണ വൈറസ് (Corona Virus) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത് എന്നതാണ് ശ്രദ്ധേയം.  ഈ വർഷം ആകെ 15.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് NEETനായി രജിസ്റ്റർ ചെയ്തത്.


ജെഇഇ, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ; സമൂല മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍


NEET Result 2020: എപ്പോള്‍? എവിടെ? 


NTA ഔദ്യോഗിക വെബ്സൈറ്റിലാകും NEET പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിക്കുക. ഇതിനായി NTA, NEET എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ എപ്പോഴും പരിശോധിക്കുക. 


  •  ntaneet.nic.in

  •  nta.nic.in


NEET Result 2020-നായി ചെയ്യേണ്ടത്


  •  NEET ന്റെ ഔദ്യോഗിക വെബ്സൈറ്റായ ntaneet.nic.in സന്ദര്‍ശിക്കുക. 

  • ഹോംപേജില്‍ ''NEET Result 2020' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (ഫലം പ്രസിദ്ധീകരിച്ച ശേഷം)

  • പുതിയ പേജ് ഓപ്പണ്‍ ആകും. 

  • ആവശ്യമായ വിവരങ്ങള്‍ എന്‍റര്‍ ചെയ്യുക. 

  • 'സബ്മിറ്റ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 

  • നിങ്ങളുടെ പരീക്ഷ ഫലം സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. 

  • ഭാവിയിലേക്കായി ഇത് ഡൌണ്‍ലോഡ് ചെയ്യുകയോ പ്രിന്‍റ് ഔട്ട്‌ എടുക്കുകയോ ചെയ്യാം.