BJP Latest News: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കി
പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയെ പുറത്താക്കി BJP ദേശീയ നേതൃത്വം.
New Delhi: പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയെ പുറത്താക്കി BJP ദേശീയ നേതൃത്വം.
മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി. 6 വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പാര്‍ട്ടി സസ്പെൻഡ് ചെയ്തിരിയ്ക്കുനത്.
കഴിഞ്ഞയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നൂപുര്‍ നടത്തിയിരുന്നു. ഇത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. നിരവധി മുസ്ലീം സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി ഇന്ന് അകലം പാലിച്ചിരുന്നു. കൂടാതെ, രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
"ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു', പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
നൂപൂർ ശര്‍മയുടെ ഈ പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് പരിക്കേറ്റു. സംഭാവതി ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നൂപുര്‍ ശര്‍മയുടെ പ്രസ്താവനയ്ക്കെതിരെ അറബ് രാജ്യങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഡല്‍ഹി ബിജെപി നേതാവ് നവീൻ കുമാറിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞായറാഴ്ച സസ്പെൻഡ് ചെയ്തു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...