Nupur Sharma Controversy: അഗസ്റ്റ് 10 വരെ അറസ്റ്റ് പാടില്ല, നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി
ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്‍കി സുപ്രീംകോടതി. അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
New Delhi: ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്ക് ആശ്വാസത്തിന് വക നല്‍കി സുപ്രീംകോടതി. അഗസ്റ്റ് 10 വരെ നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
അറസ്റ്റില്‍ നിന്ന് ഇടക്കാല ഇളവ് അനുവദിച്ച കോടതി തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേയ്ക്ക്,മാറ്റണമെന്ന ആവശ്യവുമായി നൂപുര്‍ സമര്‍പ്പിച്ച ഹര്‍ജി ആഗസ്റ്റ് 10 ന് പരിഗണിക്കും. നിലവില്‍ 9 എഫ്‌ഐആറുകളാണ് ശർമയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിൽ ഒന്ന്, മഹാരാഷ്ട്രയിൽ അഞ്ച് , പശ്ചിമ ബംഗാളിൽ രണ്ട്, തെലങ്കാനയിൽ ഒന്ന് എന്നിങ്ങനെയാണ് എഫ്‌ഐആറുകള്‍. ഈ വിഷയത്തില്‍ FIR രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന സംസ്ഥാനങ്ങളോട് കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, അസം എന്നീ സംസ്ഥാനങ്ങളോടാണ് ഇവരുടെ കേസിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, ഇനി പുതിയ കേസുകള്‍ നൂപുര്‍ ശര്‍മയ്ക്കെതിരെ ഫയല്‍ ചെയ്യാനും സാധിക്കില്ല. ഇത് കോടതി വിലക്കിയിട്ടുണ്ട്.
ജൂലായ് ഒന്നിന് കോടതി നടത്തിയ രൂക്ഷ വിമര്‍ശനം നൂപുർ ശർമയുടെ ജീവന് ഭീഷണി വര്‍ദ്ധിപ്പിച്ചതായി ശർമയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്. ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തില്‍ നൂപുറിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി അകലം പാലിയ്ക്കുകയാണ് ഉണ്ടായത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...