Nupur Sharma Controversy: മുസ്ലീം വിരുദ്ധ പരാമര്‍ശം, മുന്‍ BJP നേതാവ് നൂപുര്‍ ശര്‍മയെ കുടുക്കി മമത ബാനര്‍ജി
മുന്‍ BJP വക്താവ് നൂപുര്‍ ശര്‍മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ കെട്ടടങ്ങുന്ന ലക്ഷണമില്ല. നൂപുർ ശർമയുടെ പരാമര്‍ശം ആഗോളതലത്തില്‍ വന്‍ പ്രതികരണത്തിന് വഴി തെളിച്ചപ്പോള്‍ രാജ്യമൊട്ടുക്ക് പ്രതിഷേധവും അലയടിച്ചിരുന്നു.
Kolkata: മുന്‍ BJP വക്താവ് നൂപുര്‍ ശര്‍മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ കെട്ടടങ്ങുന്ന ലക്ഷണമില്ല. നൂപുർ ശർമയുടെ പരാമര്‍ശം ആഗോളതലത്തില്‍ വന്‍ പ്രതികരണത്തിന് വഴി തെളിച്ചപ്പോള്‍ രാജ്യമൊട്ടുക്ക് പ്രതിഷേധവും അലയടിച്ചിരുന്നു.
പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും 6 വര്‍ഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ നൂപുര്‍ ബലാത്സംഗ, വധ ഭീഷണിയും നേരിട്ടിരുന്നു. നിലവില്‍ ശര്‍മയ്ക് ഡൽഹി പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്.
അതേസമയം, പല സംസ്ഥാനങ്ങളിലും നൂപുറിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അതിനിടെ, സംസ്ഥാനത്ത് നടന്ന പ്രതിഷേധം കണക്കിലെടുത്ത് പശ്ചിമ ബംഗാള്‍ പോലീസ് നൂപുര്‍ ശര്‍മയ്ക്ക് സമന്‍സ് അയച്ചിരിയ്ക്കുകയാണ്. ജൂൺ 20ന് നരകൊണ്ട പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇവര്‍ക്കെതിരെ തേനിയിലും മുംബൈയിലും FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുന്‍ BJP വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പശ്ചിമ ബംഗാളില്‍ അരങ്ങേറിയത്. ബംഗാളിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഹൗറയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധം നടന്നിരുന്നു. പ്രതിഷേധക്കാര്‍ ഒരു കാര്‍ വില്പനശാല തീയിട്ട് നശിപ്പിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ടു.
മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കൾ ചെയ്യുന്ന അനീതിയുടെ അനന്തരഫലങ്ങൾ ബംഗാളിലെ ജനങ്ങൾ എന്തിന് അനുഭവിക്കണം? പകരം, ബംഗാളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ബിജെപി നേതാവിനെതിരെ പരാതി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മമതയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് , സംസ്ഥാനത്തെ ഒന്നിലധികം പോലീസ് സ്റ്റേഷനുകളിൽ ഇതിനോടകം നൂപുറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153(A), 295(A), 298, 34 എന്നീ വകുപ്പുകൾ പ്രകാരം നരകൊണ്ട പോലീസ് സ്റ്റേഷനിൽ നൂപുർ ശർമ്മയ്‌ക്കെതിരെ കേസെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവര്‍ക്ക് ഇതിനോടകം സമൻസ് അയച്ചു കഴിഞ്ഞു. എന്നാല്‍, പുറത്താക്കപ്പെട്ട ബിജെപി നേതാവ് ഹാജരാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ സൂചനയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...