New Delhi: മുൻ BJP വക്താവ് നൂപുർ ശർമ വീണ്ടും കുരുക്കിലേയ്ക്ക്.  സുപ്രീംകോടതിയുടെ കടുത്ത ശാസനയ്ക്ക് പിന്നാലെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  സുപ്രീംകോടതിയുടെ ശാസനയ്ക്ക് തൊട്ടടുത്ത ദിവസമാണ്  കൊൽക്കത്ത പോലീസ് നിയമനടപടികൾ ശക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻപ് കൊൽക്കത്ത പോലീസ് നാല് തവണ സമൻസ് അയച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും നൂപുര്‍ ശർമ പോലീസിന് മുന്നിൽ ഹാജരായില്ല. ഇതേതുടർന്നാണ് ശനിയാഴ്ച കൊൽക്കത്ത പോലീസ്  നൂപുറിനെതിരെ  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 


Also Read:  Nupur Sharma Controversy: പ്രവാചക നിന്ദയില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയുക, നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി  


ചാനല്‍ ചര്‍ച്ചയ്ക്കിടെ  മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾ വിവാദമായതിന് ശേഷം നൂപൂർ ശർമ്മയുടെ പ്രശ്‌നങ്ങൾ ശമിയ്ക്കുന്നില്ല.  വിവിധ സംസ്ഥാനങ്ങളില്‍ തനിയ്ക്കെതിരെയുള്ള FIR ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി കടുത്ത ശാസനയാണ്‌ മുന്‍ BJP വക്താവിന് നല്‍കിയത്. 


ഉദയ്പൂര്‍ ഹത്യയടക്കം, രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് നൂപുര്‍ മാത്രമാണ് ഉത്തരവാദി എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.  തന്‍റെ പരാമര്‍ശത്തിലൂടെ രാജ്യം മുഴുവന്‍ കലാപഭൂമിയാക്കി മാറ്റുകയാണ് നൂപുര്‍ ചെയ്തത്. ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് നൂപുര്‍ മാത്രമാണ് ഉത്തരവാദി എന്നും  ഹര്‍ജി പരിഗണിച്ച ജഡ്ജി സൂര്യ കാന്ത് പറഞ്ഞു. 


അതേസമയം,  നൂപുര്‍ ശര്‍മയ്ക്കെതിരെ  ജഡ്ജി സൂര്യ കാന്ത് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍ലിക്കണമെന്നാവശ്യപ്പെട്ട്  ഡൽഹി നിവാസിയും സാമൂഹിക പ്രവർത്തകനുമായ അജയ് ഗൗതം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജി സമര്‍പ്പിച്ചു.  പുരോഹിതന്മാരും സമൂഹവും രേഖപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന സത്യം പറയുന്നത് ഒരു കുറ്റമല്ല എന്ന് ചൂണ്ടിക്കാട്ടിയ  അദ്ദേഹം, കോടതി  നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നും ചൂണ്ടിക്കാട്ടി.  നൂപുര്‍ ശര്‍മയ്ക്ക് നീതിയ്ക്ക് അവസരം നിഷേധിക്കപ്പെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.


ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.  


ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപണത്തില്‍ നൂപുറിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.  


അതേസമയം, മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി അകലം പാലിയ്ക്കുകയാണ് ഉണ്ടായത്.  രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.