വനിതാ ഡോക്ടറെ ബലാൽസം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പശ്ചിമ ബം​ഗാളിൽ വീണ്ടും ആരോ​ഗ്യപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം. ബിര്‍ഭുമിലുള്ള ഇലംബസാർ ആശുപത്രിയിൽ ശനിയാഴ്ച രാത്രി ഡ്യൂട്ടിക്ക് നിന്ന നഴ്സിനെതിരെയാണ് അതിക്രമം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിചരിക്കുന്നതിനിടെ രോഗി ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് ആരോപണം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയ്‌ക്കെതിരെ നഴ്സ് പരാതി നല്‍കി. സംഭവം നടക്കുമ്പോള്‍ രോഗിയുടെ ബന്ധുക്കളും അടുത്ത് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.


''രാത്രി പനിയെ തുടർന്നാണ് രോ​ഗിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സലൈൻ കൊടുക്കാൻ തുടങ്ങിയപ്പോള്‍ ദുരുദ്ദേശ്യത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. അസഭ്യം പറയുകയും ചെയ്‌തു. സുരക്ഷയുടെ അഭാവം കൊണ്ടാണ് ഇത്തരം സംഭവങ്ങൾ സംഭവിക്കുന്നത്. അല്ലെങ്കിൽ, ഡ്യൂട്ടിയിലുള്ള ഒരാളോട്, പ്രത്യേകിച്ച്  കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരു രോഗിക്ക് എങ്ങനെ ഈ രീതിയിൽ പെരുമാറാൻ കഴിയും," നഴ്സ് പറഞ്ഞു. 


Read Also: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടി


അതേസമയം പശ്ചിമ ബം​ഗാളിൽ നിന്ന് കൂടുതൽ പീഡന പരാതികൾ പുറത്ത് വരുന്നു. സംസ്ഥാനത്തെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധം നടത്തുകയും പ്രതിയുടെ വീട് തകർക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.


ഹൗറ സദാര്‍ ആശുപത്രി പരിസരത്തില്‍ മറ്റൊരു പെൺകുട്ടിയും പീഡനത്തിനിരയായി. സ്കാനിം​ഗിനിടെയാണ് 13 വയസ്സ്‌കാരി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി ന്യുമോണിയ ബാധിച്ച് ആശുപത്രി ചികിത്സയിലായിരുന്ന കുട്ടിയെ സിടി സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം. താല്‍കാലിക ജീവനക്കാരനായ അമന്‍ രാജിനെ അറസ്റ്റ് ചെയ്തു.


സംസ്ഥാനത്ത് പെൺകുട്ടികൾക്കെതിരെ വർദ്ധിച്ച് വരുന്ന ലൈം​ഗിക അതിക്രമങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി. മമത ബാനർജിക്കെതിരെ പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തി. വനിത ഡോക്ടർ കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നീതി ഉറപ്പാക്കാൻ സാധിക്കാത്ത പശ്ചാതലത്തിലാണ് വീണ്ടും ആരോ​ഗ്യപ്രവർത്തകർക്കെതിരെ അതിക്രമം നടക്കുന്നത്. സിബിഐയുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.