ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം ഏതു നിമിഷവും തകരാന്‍ സാധ്യതയുള്ളതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
ഒഡിഷയിലെ `പുരി`യില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രമായ ജഗന്നാഥ ക്ഷേത്രം എപ്പോ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ളതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സാങ്കേതിക കോർ കമ്മിറ്റി ചെയര്‍മാന്‍ ജി.സി.മിത്ര രാജി വെച്ച ശേഷം ഭയാവഹമായ വാക്കുകളില്‍ അദ്ദേഹം പറഞ്ഞു `ക്ഷേത്രത്തിനുള്ള തകരാറുകള്‍ എത്രെയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ജഗന്നാഥ ക്ഷേത്രം തകര്‍ന്നു വീഴാം` ബിബിസി റിപ്പോര്‍ട്ട് അറിയിച്ചു.
ഭുവനേശ്വര്‍:ഒഡിഷയിലെ 'പുരി'യില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രമായ ജഗന്നാഥ ക്ഷേത്രം എപ്പോ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ളതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സാങ്കേതിക കോർ കമ്മിറ്റി ചെയര്‍മാന്‍ ജി.സി.മിത്ര രാജി വെച്ച ശേഷം ഭയാവഹമായ വാക്കുകളില്‍ അദ്ദേഹം പറഞ്ഞു 'ക്ഷേത്രത്തിനുള്ള തകരാറുകള്‍ എത്രെയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ജഗന്നാഥ ക്ഷേത്രം തകര്‍ന്നു വീഴാം' ബിബിസി റിപ്പോര്‍ട്ട് അറിയിച്ചു.
അതേസമയം ഒഡിഷയിലെ മുഖ്യമന്ത്രി നവീന്‍ പട്നൈക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തില്‍ ജഗന്നാഥ ക്ഷേത്രത്തിന്‍റെ അവസ്ഥയെ പറ്റിയും അതിനുള്ള പരിഹാരമാര്‍ഗം എത്രയം പെട്ടന്ന് കാണണമെന്നും നേരത്തെ അറിയിച്ചതാണ്.
ക്ഷേത്രത്തിന്‍റെ അറ്റകുറ്റപ്പണികൾ ഇഴഞ്ഞു നീങ്ങുന്ന രീതിയിലാണ് എ.എസ്.ഐ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് നവീന്‍ പട്നൈക് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും, മഹേഷ് ശര്‍മയും മറ്റു എ.എസ്.ഐ അതികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത് സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികൾ ഇഴഞ്ഞു നീങ്ങുന്നത്. അറ്റകുറ്റപ്പണികൾക്ക് വേണ്ട പണം കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.