ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ വിദ​ഗ്ധ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 275 പേരാണ് അപകടത്തിൽ മരിച്ചത്. ആയിരത്തോളം പേർക്കാണ് പരിക്കേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. റെയിൽവേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക അംഗങ്ങളും ഉൾപ്പെടുന്ന ഒരു വിദഗ്ധ കമ്മീഷനെ ഉടൻ രൂപീകരിക്കണമെന്നും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.


കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യയിൽ തുടർച്ചയായി ട്രെയിൻ കൂട്ടിയിടികളും പാളം തെറ്റലുകളും സംഭവിക്കുന്നുണ്ട്. ഈ അപകടങ്ങളിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടുതൽ ഉത്കണ്ഠയോടും ഊന്നലോടും കൂടി പരാമർശിക്കേണ്ടതാണ്. ഇത്തരം കൂട്ടിയിടികൾക്കും അപകടങ്ങൾക്കും എതിരെ ഒരു സുരക്ഷാ നിർവ്വഹണ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിൽ അധികാരികൾ കാലതാമസം കാണിക്കുന്നു."


ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായ കവച് ഇപ്പോഴും ഈ റൂട്ടുകളിൽ പ്രയോഗിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഇത്തരം ട്രെയിൻ സംരക്ഷണ സംവിധാനത്തിന്റെ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത് രാജ്യത്തുടനീളം പ്രായോഗിക കാരണങ്ങളാൽ നടപ്പാക്കപ്പെടുന്നില്ല. 


ദിവസേന ആയിരക്കണക്കിന് ലക്ഷക്കണക്കിന് യാത്രക്കാർ ട്രെയിനുകളിൽ യാത്രചെയ്യുമ്പോൾ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം പോലുള്ള സുരക്ഷാ, പരിഹാര സംവിധാനങ്ങൾ അടിസ്ഥാനപരമായി നടപ്പിലാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഹർജിയിൽ ഊന്നിപ്പറയുന്നു. ഇക്കാര്യത്തിൽ കർശനമായ ജുഡീഷ്യൽ ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. 


Also Read: Odisha Train Tragedy: 288 അല്ല, ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി


 


പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയിൽ കവച് പ്രൊട്ടക്ഷൻ സിസ്റ്റം എന്ന ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് മാർഗനിർദ്ദേശങ്ങൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.


ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന വ്യക്തത വരുത്തിയിരുന്നു. അപകടത്തിൽ 288 മരിച്ചുവെന്നായിരുന്നു ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഔദ്യോ​ഗിക കണക്കുപ്രകാരം 275 ആണ് മരണസംഖ്യയെന്ന് പ്രദീപ് ജെന വ്യക്തമാക്കി. മൃതദേഹങ്ങളിൽ ചിലത് സംഭവസ്ഥലത്തും ആശുപത്രിയിലും രണ്ടുതവണ എണ്ണിയതിനാലാണ് 288 എന്ന കണക്ക് അപ്പോൾ പറ‍ഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, ജില്ലാ കളക്ടറുടെ വിശദമായ പരിശോധനയ്ക്കും റിപ്പോർട്ടിനും ശേഷമുള്ള കണക്ക് പ്രകാരം 275 പേരാണ് അപകടത്തിൽ മരിച്ചതെന്ന് ജെന പറഞ്ഞു.


275ൽ 78 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങൾക്ക് കൈമാറി. 10 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയായതായും ജെന പറഞ്ഞു. ഇതുവരെ 170 മൃതദേഹങ്ങൾ ബാലസോറിൽ നിന്ന് ഭുവനേശ്വറിലേക്ക് മാറ്റി. 17 എണ്ണം കൂടി ഇവിടേക്ക് മാറ്റും. മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിയുക എന്നതാണ് ഇപ്പോൾ അധികൃതർ നേരിടുന്ന വെല്ലുവിളി. ആളുകളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിൾ നടത്തുകയും മരിച്ചവരുടെ ഫോട്ടോകൾ www.osdma.org, www.srcodisha.nic.in, www.bmc.gov.in എന്നീ മൂന്ന് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്നും ജെന അറിയിച്ചു.


അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായമായി ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.