Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം: ഡൽഹിയിൽ 46 ശതമാനം കോവിഡ് രോഗബാധയും ഒമിക്രോൺ മൂലം, സമൂഹവ്യാപനമെന്ന് സംശയം
വിദേശയാത്രയുടെ പശ്ചാത്തലം ഇല്ലാത്ത നിരവധി പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
New Delhi : ഡൽഹിയിൽ ഒമിക്രോൺ (Omicron) കോവിഡ് വകഭേദം മൂലമുള്ള രോഗബാധയിൽ സമൂഹവ്യാപനത്തിനുള്ള സാധ്യത പരിശോധിക്കുന്നു. രാജ്യത്ത് ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ 263 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമാണ്.
വിദേശയാത്രയുടെ പശ്ചാത്തലം ഇല്ലാത്ത നിരവധി പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട് മാത്രമല്ല സമൂഹവ്യപനം ആരംഭിച്ചിരിക്കാനും സാധ്യതയുണ്ട്. ഡൽഹിയിലെ കോവിഡ് കണക്കുകളിൽ കുറഞ്ഞ ദിവസം കൊണ്ട് 89 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 496 കൊവിഡ് കേസില്‍ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് കണക്ക് 923 ലേക്ക് എത്തിയത്.
ALSO READ: India Covid Updates: രാജ്യത്ത് ഒമിക്രോണിനൊപ്പം കുതിച്ചുയർന്ന് കോവിഡ് കേസുകളും
അതെ സമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 13,154 കേസുകളാണ്. ഒറ്റ ദിവസം കൊണ്ട് കേസുകളിൽ 45 ശതമാനത്തോളമാണ് ഉയർച്ച ഉണ്ടായിരിക്കുന്നത്. മുംബൈ, കോൽക്കത്ത, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ (Covid19) കുത്തനെ ഉയർന്നിരിക്കുന്നത്.
ALSO READ: Delhi Covid Update: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു, 24 മണിക്കൂറില്‍ 923 പുതിയ രോഗികള്‍
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (Maharashtra). ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈയിൽ ജനുവരി ഏഴ് വരെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ 923 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് വെറും 496 ആയിരുന്നു.
ALSO READ: Maharashtra Covid 19 : മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നു
രാജസ്ഥാനിൽ പ്രതിദിന കണക്ക് നൂറ് കടന്നിരിക്കുകയാണ്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നൂറുകടക്കുന്നത്. മുംബൈയിൽ 2510 കേസുകളും ബംഗളൂരുവിൽ നാനൂറ് പ്രതിദിന കേസുകളും കൊൽക്കത്തയിൽ 540 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക