Omicron India Update: 10 പേര്‍ക്കുകൂടി ഒമിക്രോണ്‍, ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു
ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഉതോടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 20 ആയി. ഡല്‍ഹി ആരോഗ്യമന്ത്രിയാണ് ഈ വിവരം അറിയിച്ചത്.
New Delhi: ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഉതോടെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 20 ആയി. ഡല്‍ഹി ആരോഗ്യമന്ത്രിയാണ് ഈ വിവരം അറിയിച്ചത്.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം നേരിടുന്നതിന് കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും നിര്‍ദ്ദേശിച്ചിരുന്നു. ഒമിക്രോണ്‍ പ്രതിരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ചയും നടത്തിയിരുന്നു.
അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 101 ആയി. ഇതുവരെ 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലാണ് നിലവില്‍ ഏറ്റവും കൂടുതൽ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 32 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ പേരും എണ്ണവും ഇപ്രകാരം.
മഹാരാഷ്ട്ര - 32, ഡല്‍ഹി - 22, രാജസ്ഥാൻ - 17, കർണാടക - 8, തെലങ്കാന - 8, ഗുജറാത്ത് - 5, കേരളം -5, ആന്ധ്രാപ്രദേശ് -1, തമിഴ്‌നാട് - 1, പശ്ചിമ ബംഗാൾ -1, ചണ്ഡീഗഡ് -1,
അതേസമയം,ലോകത്തെ 91 ഇരാജ്യങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡെൽറ്റ വേരിയന്‍റിനേക്കാൾ വേഗത്തിൽ ഒമിക്രോണ്‍ പടരുന്നുവെന്നും അതിനാല്‍ ഹജാഗ്രത പാലിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.
അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ബഹുജന സമ്മേളനങ്ങളും ഒഴിവാക്കണമെന്ന് ICMR ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി.
ഒമിക്രോണ്‍ വ്യാപനം തടുക്കുന്നതിനായി പല രാജ്യങ്ങളും പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളും പ്രാദേശിക ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്..
അപകടസാധ്യതയുള്ള" (at-risk) പട്ടികയിലേക്ക് ഇന്ത്യ നിരവധി രാജ്യങ്ങളെ ഇതിനോടകം ചേർത്തുകഴിഞ്ഞു. അവിടെ നിന്ന് യാത്രക്കാർ രാജ്യത്ത് എത്തിച്ചേരുമ്പോൾ RT-PCR ടെസ്റ്റ് നിര്‍ബന്ധമാണ്.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം, at-risk രാജ്യങ്ങളിൽ നിന്ന് ആറ് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രക്കാർ ഡിസംബർ 20 മുതൽ ഓൺ-അറൈവൽ RT-PCR ടെസ്റ്റിനായി നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...