Mumbai: ഒമിക്രോണും വാക്സിൻ ചർച്ചകളും നടക്കുന്നതിനിടയിൽ മുംബൈയിൽ മൂന്ന് ഡോസ് വാക്സിനെടുത്തയാൾ ഒമിക്രോൺ പോസിറ്റീവായി.  വെള്ളിയാഴ്ചയാണ് പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂയോർക്കിൽ നിന്നെത്തിയ 29-കാരന് കഴിഞ്ഞ ഒൻപതിനാണ് എയർപോർട്ടിൽ നിന്നും പരിശോധന നടത്തിയത്. കോവിഡ് പോസിറ്റീവായതിനാൽ സാമ്പിളുകൾ ജീനോ സീക്വൻസിങ്ങിന് അയച്ചിരുന്നു. അതേസമയം ഇദ്ദേഹത്തിൻറെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് ഹൈറിസ്ക് വിഭാഗത്തിലുള്ളവരുടെ ഫലം നെഗറ്റീവാണ്.


ആശുപത്രിയിൽ പ്രവേശിച്ച രോഗിക്ക് മറ്റ് ലക്ഷണങ്ങൾ ഒന്നുമില്ല. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെട്ടവരാണ് ഇത്. ഫൈസറിൻറെ മൂന്ന് ഡോസ്  വാക്സിനാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും സ്വീകരിച്ചത്.


40 ഒമിക്രോൺ രോഗികളാണ് ഇതിനോടകം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏതാണ്ട് 13 രോഗികൾ ഇതിനോടകം ആശുപത്രി വിട്ടിട്ടുണ്ട്. ലോകത്ത് ഇതിനോടകം ഒമിക്രോൺ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യങ്ങൾ ആശങ്കയിലാണ്.


ഇന്ത്യയിൽ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതൽ പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 24 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇന്നലെ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്.


ആദ്യ കേസ് കർണാടകയിൽ റിപ്പോർട്ട് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 111 ആയിട്ടുണ്ട്.  മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40ഉം ഡൽഹിയിൽ 22ഉം ആയി ഉയർന്നു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌