ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം കൂടിയതോടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു. അതീവ ജാഗ്രതാ നിർദ്ദേശമാണ് ഇതോടെ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. വാക്സിനേഷൻ പൂർത്തിയാക്കാനും  നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് നിർദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെൽറ്റാ വകഭേദത്തേക്കാൾ മൂന്നിരട്ടിയാണ് ഒമിക്രോണിൻറെ വ്യാപനം. ഇത് തന്നെ രോഗം വന്നവരിലാണ് വേഗത്തിൽ പിടികൂടുന്നതെന്നും ലോകോരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി കഴിഞ്ഞു.


Also ReadOmicron India Update: ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവ്‌, ഏറ്റവുമധികം രോഗികള്‍ മഹാരാഷ്ട്രയില്‍


കേരളത്തിൽ മാത്രം വ്യാഴാഴ്ച അഞ്ച് കേസുകൾ കൂടിയാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ കുറയുന്ന സൂചന നൽകിയിരുന്നിടത്ത് ഇപ്പോൾ ഒമിക്രോൺ കൂടി എത്തിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.


 മധ്യപ്രദേശിൽ നിലവിൽ രാത്രികാല കർഫ്യൂ ആരംഭിച്ചിട്ടുണ്ട്. രോഗത്തിൻറെ പശ്ചാത്തലത്തിൽ യു.പി തിരഞ്ഞെടുപ്പ് മാറ്റി വെക്കാൻ ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനുണ്ടെങ്കിൽ പിന്നെയും തിരഞ്ഞെടുപ്പ് റാലി നടത്താമെന്നാണ് കോടതി ഇതിനെ വിശേപ്പിച്ചത്.


Also ReadOmicron: ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധരണ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്? ആരോഗ്യവിദഗ്ധര്‍ പറയുന്നു


രാജ്യത്ത് ഇതുവരെ 236 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 104 പേർ രോഗമുക്തരായിട്ടുണ്ട്. രോഗ തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളിൽ കേരളവുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.