Omicron Scare: തിരഞ്ഞെടുപ്പ് കമ്മീഷനും ആരോഗ്യ മന്ത്രാലയവും തമ്മില്‍ തിങ്കളാഴ്ച സുപ്രധാന കൂടിക്കാഴ്ച, വൻ പ്രഖ്യാപനങ്ങള്‍ക്ക് സൂചന
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച. 2022 തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
New Delhi: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച. 2022 തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന യോഗം വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നേതാക്കള്‍ ഉറ്റു നോക്കുന്നത്. കൂടാതെ തിരതിരഞ്ഞെടുപ്പ് കമ്മീഷനും ഈ യോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്.
പുതുവർഷാരംഭത്തിൽ 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്തായാലും തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ വലിയ പ്രഖ്യാപനം ആണ് പ്രതീക്ഷിക്കുന്നത്.
Also Read: Delhi Night Curfew | കോവിഡ് കേസുകൾ വർധിക്കുന്നു; രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ റാലികൾ നിയന്ത്രിക്കുന്നതോടൊപ്പം പാലിക്കേണ്ട കോവിഡ് മാർഗനിർദേശങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെടുന്നുവെന്നത് വാസ്തവമാണ്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന റാലികളില്‍ കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. കൊറോണയുടെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭീതിയും ഒമിക്രോണ്‍ വകഭേദത്തിന്‍റെ വര്‍ദ്ധനവും ആശങ്ക പടര്‍ത്തുകയാണ്.
അതേസമയം, ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തിരഞ്ഞെടുപ്പ് റാലികള്‍ സാധാരണമായതോടെ ആശങ്ക രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി രംഗത്തെത്തി. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുയോഗങ്ങളിലും റാലികളിലും ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്.
യുപി തിരഞ്ഞെടുപ്പ് 1 - 2 മാസം വരെ മാറ്റിവയ്ക്കണമെന്നും റാലികൾ ഉടൻ നിരോധിക്കണമെന്നും അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും അഭ്യർത്ഥിച്ചതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...